17 April Wednesday

യൂത്ത്‌ കോൺഗ്രസ്‌ വാദം അപഹാസ്യം: ബിജു കാക്കത്തോട്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021

 

കൽപ്പറ്റ
പ്രത്യേക വിജ്ഞാപന പ്രകാരം പട്ടികവർഗ വിഭാഗങ്ങളിലെ പണിയ, അടിയ, കാട്ടുനായ്ക്ക, ഊരളി വിഭാഗത്തെ പോലീസ് വകുപ്പിലേക്ക് നിയമനം നൽകുന്നതിൽ രാഷ്ട്രിയ ഇടപെടൽ നടന്നിട്ടുണ്ടെന്ന യൂത്ത് കോൺഗ്രസ്‌ വാദം അപഹാസ്യകരമെന്ന്‌  ഗോത്ര സംസ്ഥാന സെക്രട്ടറി   ബിജു കാക്കത്തോട്‌ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ യുഡിഎഫ് ഗവൺമെന്റിന്റെ കാലത്ത് ഈ സമുദായങ്ങളുടെ പേര് പറഞ്ഞ് പട്ടികവർഗ്ഗത്തിലെ മുന്നോക്ക സമുദായങ്ങളെ പരിഗണിക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ വനം വകുപ്പിൽ ഗാർഡ് നിയമനം നടന്നപ്പോഴും  ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഫോറസ്റ്റ് വാച്ചർ നിയമനം നടത്തിയപ്പോളും പ്രാക്തന  വിഭാഗങ്ങക്ക് മുഖ്യ പരിഗണന നൽകുമെന്ന്‌ പറഞ്ഞാണ്‌ വിജ്ഞാപനമിക്കിയത്‌. എന്നാൽ അത് പാടെ അട്ടിമറിക്കപ്പെട്ടു.  പാർട്ടി അനുയായികളായിട്ടുള്ള പട്ടികവർഗ്ഗത്തിലെ മുന്നോക്ക വിഭാഗങ്ങൾക്കാണ് അന്ന് നിയമനം നൽകിയത്. 
കൂടാതെ പി കെ ജയലക്ഷ്‌മി പട്ടികവർഗ വകുപ്പ് മന്ത്രിയായിരിക്കുമ്പോൾ ആദിവാസി വനിതകൾക്ക് ശാക്തീകരണത്തിനായി  രൂപീകരിച്ച ഓട്ടോറിക്ഷ വിതരണ പദ്ധതിയിലും ഈ പിന്നോക്ക സമുദായങ്ങളെ പാടെ അവഗണിച്ചു. മാത്രമല്ല പട്ടികവർഗക്കാരുടെ ബാങ്ക് വായ്പ എഴുതി തള്ളുന്നതിലും, ഈ വിഭാഗത്തിന് ഒരു പരിഗണനയും ലഭിച്ചില്ല.
എൽഡിഎഫ്‌  സർക്കാർ വന്നതോടെയാണ് ഈ പ്രത്യേക വിജ്ഞാപന പ്രകാരമെങ്കിലും സർക്കാർ സർവീസുകളിൽ ഈ വിഭാഗങ്ങൾക്ക് വേണ്ട പരിഗണന ലഭിക്കുന്നത്. ഇത് അട്ടിമറിക്കാറാണ് യുഡിഎഫ്‌ ശ്രമിക്കുന്നത്. സ്വന്തം ഭരണകാലത്ത് ഒഴുക്കാത്ത മുതല കണ്ണീർ ഇപ്പോൾ ഈ സമുദായത്തിനായി യൂത്ത് കോൺഗ്രസ്‌   ഒഴുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top