29 March Friday
- കർഷകവേട്ടക്കെതിരെ

പ്രതിഷേധാഗ്നി പടർത്തി 
കർഷകസംഘം ഉപരോധം

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

കർഷകസംഘം ജില്ലാ കമ്മിറ്റിയുടെ കൽപ്പറ്റ ടെലിഫോൺ എക്സ്ചേഞ്ച്‌ ഉപരോധം സംസ്ഥാന സെക്രട്ടറി പനോളി വത്സൻ ഉദ്‌ഘാടനം ചെയ്യുന്നു

 

 
 കൽപ്പറ്റ
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ കർഷക വേട്ടക്കെതിരെ കർഷകർ  കേന്ദ്രസർക്കാർ ഓഫീസ്‌ ഉപരോധിച്ചു. സമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ അനുവദിക്കില്ലെന്ന്‌ പ്രഖ്യാപിച്ച്‌ നൂറുകണക്കിന്‌ കർഷകരാണ്‌ ജില്ലയിൽ  ഏരിയാ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസ്‌ ഉപരോധത്തിൽ അണിനിരന്നത്‌.  കേരള കർഷകസംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായായിരുന്നു സമരം.  കൽപ്പറ്റ ടെലഫോൺ എക്‌സ്‌ചേഞ്ച്‌ ഓഫീസ്‌ ഉപരോധം കർഷകസംഘം സംസ്ഥാന സെക്രട്ടറി പനോളി വത്സൻ ഉദ്‌ഘാടനം ചെയ്‌തു. വി ഹാരിസ്‌ അധ്യക്ഷനായി. കർഷകസംഘം ജില്ലാ സെക്രട്ടറി പി കെ സുരേഷ്‌, കെ മുഹമ്മദ്‌കുട്ടി, കെ എം വർക്കി, സി കെ ശിവരാമൻ എന്നിവർ സംസാരിച്ചു. 
    ബത്തേരി പോസ്റ്റോഫീസ് ഉപരോധം  കർഷക സംഘം ജില്ലാ ജോയന്റ് സെക്രട്ടറി ബേബി വർഗീസ് ഉദ്‌ഘാടനം ചെയ്തു.  ടി കെ ശ്രീജൻ അധ്യക്ഷനായി. അല്ലി ജോർജ് , സി  അസൈനാർ എന്നിവർ സംസാരിച്ചു.  ടി ടി സ്‌കറിയ സ്വാഗതവും പി കെ സജീവൻ നന്ദിയും പറഞ്ഞു.  
  പുൽപ്പള്ളി പോസ്‌റ്റോഫീസ്‌  ഉപരോധം   സിപിഐ എം ജില്ലാ കമ്മറ്റി അംഗം പി എസ് ജനാർദനൻ ഉദ്ഘാടനം ചെയ്തു. ലിസ്സ ജോയി അധ്യക്ഷയായി.  കെ എൻ സുബ്രഹ്മണ്യൻ, ബൈജു നമ്പിക്കൊല്ലി, കെ എസ് ഷിനു, കെ ജെ പോൾ എന്നിവർ സംസാരിച്ചു. ‌ പ്രകാശ് ഗഗാറിൻ സ്വാഗതം പറഞ്ഞു.    മാനന്തവാടി പോസ്‌റ്റോഫീസ് ഉപരോധം കർഷകസംഘം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്‌തു. സണ്ണി ജോർജ് അധ്യക്ഷനായി. എൻ എം ആന്റണി, പി ആർ ഷിബു, കെ സൈനബ, വി കെ ജോസ് എന്നിവർ സംസാരിച്ചു. എ വി മാത്യു സ്വാഗതവും വി കെ തുളസീദാസ് നന്ദിയും പറഞ്ഞു.    പനമരം പോസ്‌റ്റോഫീസ് ഉപരോധം കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം സി ജി പ്രത്യുഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ്‌ എം മുരളീധരൻ അധ്യക്ഷനായി.  എം എ ചാക്കോ, വേണു മുള്ളോട്ട്, പി സി ബെന്നി, വി ചന്ദ്രശേഖരൻ , സുധീർ എടവക, വത്സല, വി എ കുര്യാച്ചൻ, കെ വി പ്രദീപ്, അനീറ്റ പെരേറ്റക്കുന്ന്, സുനിത, ശശി, ജയപ്രസാദ് എന്നിവർ സംസാരിച്ചു.  വൈത്തിരി കാവുമന്ദം പോസ്‌റ്റോഫീസ്‌ ഉപരോധം സിപിഐ എം വൈത്തിരി ഏരിയാ സെക്രട്ടറി സി എച്ച്‌ മമ്മി ഉദ്‌ഘാടനം ചെയ്‌തു. പി ഡി ദാസൻ അധ്യക്ഷനായി. കെ സി ജോസഫ്‌ സ്വാഗതം പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top