26 April Friday

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

പനമരത്ത്‌ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പരിപാടി ഒ ആർ കേളു എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

 

പനമരം
കേരള ഫോക് ലോർ അക്കാദമി പനമരം പഞ്ചായത്തിന്റെയും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെയും സഹകരണത്തോടെ സംഘടിച്ച സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പരിപാടി ഒ ആർ കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി എം ആസ്യ  അധ്യക്ഷയായി. ‘ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ആദിവാസികളുടെ സാന്നിധ്യം’ എന്ന വിഷയത്തിൽ പ്രൊഫ. ശ്രീജിത്ത് ശിവരാമൻ സംസാരിച്ചു.  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സജേഷ് സെബാസ്റ്റ്യൻ, വാർഡ് മെമ്പർ ബെന്നി ചെറിയാൻ,  സാബു പി ആന്റണി,  ടി ഒ നജ്മുദ്ദീൻ,  ജാനകി ബാബു എന്നിവർ സംസാരിച്ചു. എം ദേവകുമാർ സ്വാഗതവും  സി കെ മുനീർ നന്ദിയും പറഞ്ഞു. ഉണർവ്‌ നാടൻപാട്ട്‌ കലാകേന്ദ്രം പരിപാടികൾ അവതരിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top