29 March Friday

വയനാട്‌ ബൈസിക്കിൾ ചലഞ്ച്‌: പ്രൊമോ വീഡിയോ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

വയനാട്‌ ബൈസിക്കിൾ ചലഞ്ചിന്റെ പ്രൊമോ വീഡിയോ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പ്രകാശിപ്പിക്കുന്നു

കൽപ്പറ്റ  
വയനാട്‌ ബൈക്കേഴ്സ്‌ ക്ലബ്ബും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും 21ന്‌ സംഘടിപ്പിക്കുന്ന ബൈസിക്കിൾ ചലഞ്ചിന്റെ പ്രൊമോ വീഡിയോ പ്രകാശിപ്പിച്ചു.  കോഴിക്കോട്‌ തിരുവമ്പാടിയിൽ നടന്ന ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ വീഡിയോ പുറത്തിറക്കി. ലിന്റോ ജോസഫ്‌ എംഎൽഎ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി ജി അഭിലാഷ്‌, അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസർ ബിനു കുര്യാക്കോസ്‌, പ്രോഗ്രാം കൺവീനർ സി പി സുധീഷ്‌, ഷൈജൽ കുന്നത്ത് എന്നിവർ പങ്കെടുത്തു.
യു എൻ പ്രഖ്യാപിച്ച അന്തർദേശീയ സുസ്ഥിര പർവത വികസന വർഷത്തോടനുബന്ധിച്ചാണ്‌ ദക്ഷിണേന്ത്യയിലെ പ്രമുഖ റൈഡേഴ്സ്‌ പങ്കെടുക്കുന്ന മത്സരം വയനാട്ടിൽ സംഘടിപ്പിക്കുന്നത്‌‌. വയനാടിന്റെ കവാടമായ ലക്കിടിയിൽനിന്ന് സാഹസിക ഇക്കോ ടൂറിസം കേന്ദ്രമായ ചെമ്പ്ര മലയിലേക്കാണ്‌ സൈക്കിൾ യാത്ര.
 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top