18 December Thursday

വേനൽച്ചൂടിൽ ആശ്വാസമായി മഴ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2023

അപ്രതീക്ഷിതമായി പെയ്‌ത മഴപെയ്തപ്പോൾ. കൽപ്പറ്റ നഗരത്തിൽനിന്നുള്ള കാഴ്ച

പുൽപ്പള്ളി
കടുത്ത ചൂടിന്‌ അൽപ്പം ആശ്വാസമേകി ജില്ലയിൽ പരക്കെ വേനൽ മഴ. ചൂടിൽ ചുട്ടുപൊള്ളുന്ന പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി മേഖലകളിലെല്ലാം മഴ ചൂടിന്‌ ശമനമേകി. വൈകിട്ട്‌ നാലോടെയാണ്‌ വിവിധ ഭാഗങ്ങളിലായി‌ മഴ പെയ്‌തത്‌. പൂതാടി പഞ്ചായത്തിലെ കേണിച്ചിറ, അതിരാറ്റ കുന്ന്, മണൽ വയൽ ഭാഗങ്ങളിൽ ഒരുമണിക്കൂറിലധികം മഴ നീണ്ടുനിന്നു. കമ്പളക്കാട്, കൽപ്പറ്റ, ‌വൈത്തിരി പ്രദേശങ്ങളിലും മഴപെയ്‌തു. 
കാപ്പി, വാഴ, കുരുമുളക് എന്നിവക്കും പച്ചക്കറികൾക്കും മഴ ഗുണകരമാണ്‌. ജില്ലയിൽ പല ഭാഗത്തും കുരുമുളക്‌ കരിഞ്ഞുതുടങ്ങിയിരുന്നു. വാഴകൃഷിയെയും ജലദൗർലഭ്യം ദോഷകരമായി ബാധിച്ചു. ജില്ലയിൽ കഴിഞ്ഞദിവസങ്ങളിൽ പല ഭാഗങ്ങളിലും  34 ഡിഗ്രി സെൽഷ്യസിനുമുകളിൽ താപനില ഉയർന്നിരുന്നു. വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ കർഷകർ.
കടുത്ത ചൂടിൽ കബനി നദി ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ വറ്റാൻ തുടങ്ങിയിരുന്നു. ജില്ലയുടെ പല ഭാഗത്തും ജലക്ഷാമം രൂക്ഷമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top