29 March Friday

വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം നാളെ മുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2023
മാനന്തവാടി
വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിന്  15ന്‌ തുടക്കമാവും. ഉത്സവത്തിനുള്ള ഒരുക്കം പൂർത്തിയായതായി ആഘോഷ കമ്മിറ്റി ഭാരവാഹികളും ട്രസ്റ്റി ബോർഡും വാർത്താസമ്മേളനത്തിൽ അറിയിച്ചു. മട്ടന്നൂർ ശങ്കരൻ ട്ടിയുടെ ഇരട്ട തായമ്പകയാണ്‌ ഇത്തവണത്തെ പ്രധാന പരിപാടി.14ന് വൈകിട്ട് പാണ്ടിക്കടവ് പള്ളിയറ ഭഗവതി ക്ഷേത്രത്തിൽനിന്ന്‌ തിരുവായുധം എഴുന്നള്ളിപ്പ് നടക്കും. പഞ്ചവാദ്യത്തിന്റെയും ഗജവീരന്റെയും അകമ്പടിയോടെയാണ് വാൾ എഴുന്നള്ളത്ത്.
15 മുതൽ മേലെ കാവിലും താഴെ കാവിലും വിവിധ പരിപാടികൾ അരങ്ങേറും. 15ന് രാവിലെ ഒമ്പതിന്‌ ഉത്സവാഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം എഡിഎം -എൻ ഐ ഷാജു നിർവഹിക്കും. രാത്രി ഏഴിന്‌ മേലേ കാവിൽ ഭരതനാട്യത്തോടെ ആഘോഷ പരിപാടികൾക്ക്‌ തുടക്കമാകും. തുടർന്നുള്ള ദിവസങ്ങളിൽ താഴെ കാവിലെ ആഘോഷകമ്മിറ്റിയുടെ വേദിയിൽ  കലാപരിപാടികൾ നടക്കും.  25ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം എ കെ ശശീന്ദ്രൻ ഉദ്ഘാടനംചെയ്യും. ചടങ്ങിൽ പത്മശ്രീ ജേതാവ് ചെറുവയൽ രാമനെ ആദരിക്കും. 27 ന് രാത്രി ഏഴിന് മട്ടന്നൂർ ശങ്കരൻ കുട്ടിയും സംഘവും അവതരിപ്പിക്കുന്ന ഇരട്ട തായമ്പക താഴെ കാവിൽ അരങ്ങേറുമെന്നും ഭാരവാഹികൾ പറഞ്ഞു.  
ആഘോഷകമ്മിറ്റി ചെയർമാൻ കെ സി സുനിൽകുമാർ, എ എം നിഷാന്ത്, സന്തോഷ് ജി നായർ, ഏച്ചോം ഗോപി, ടി കെ അനിൽകുമാർ, കെ ജിതേഷ്, അശോകൻ ഒഴക്കോടി, വി ആർ പ്രവീജ് എന്നിവർ  വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top