മുട്ടിൽ
മുട്ടിൽ പ്രീമിയർ ലീഗ് നാലാം സീസണിൽ ചേനംകൊല്ലി കെബിസിടി വായനശാല ആൻഡ് ക്ലബ് ചാമ്പ്യന്മാർ. കുട്ടമംഗലം പപ്പടം ബോയ്സ് ടീമിനെയാണ് പരാജയപ്പെടുത്തിയത്. സമാപന സമ്മേളനം ടി സിദ്ധിഖ് എംഎൽഎ ഉദ്ഘാടനംചെയ്തു. വിവിധ മേഖലകളിലെ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. വിജയികൾക്ക് ഇരുപതിനായിരം രൂപയും എവർറോളിങ് ട്രോഫിയും സ്ഥിരം ട്രോഫിയും സമ്മാനിച്ചു. റണ്ണർ അപ്പിന് 15,000 രൂപയും എവർറോളിങ് ട്രോഫിയും നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..