09 May Thursday

കൈവശ ഭൂമിക്ക് പട്ടയം നൽകണം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2023
 
ഗൂഡല്ലൂർ
നിലമ്പൂർ കോവിലകത്തിന്റെ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലായിരുന്ന ഭൂമിയിൽ താമസിക്കുന്ന മുഴുവനാളുകൾക്കും പട്ടയം നൽകണമെന്ന് സിപിഐ എം തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ പറഞ്ഞു.  ഗൂഡല്ലൂർ ഭൂസമരത്തിന്റെ അമ്പതാം വാർഷിക ഭാഗമായി ഗാന്ധി മൈതാനത്തെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ കെ ജിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിന്റെ ഫലമായി അന്നത്തെ മുഖ്യമന്ത്രി അണ്ണാദുരൈ 80,000 ഏക്കർ ഭൂമി സർക്കാരിന്റേതാണെന്ന് നിയമം പാസാക്കി. തുടർസമരത്തിന്റെ ഭാഗമായി 18,000 ഏക്കർ ഭൂമിയിൽ താമസിക്കുന്ന 6000 കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയായിരുന്ന കരുണാനിധി പട്ടയം നൽകി.
ബാക്കി കൈവശ ഭൂമികൾക്കുകൂടി പട്ടയം നൽകണമെന്നാവശ്യപ്പെട്ടാണ്‌ സമരം.   സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കിലെ 10,000 കുടുംബങ്ങൾക്ക് പട്ടയം നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നത് സ്വാഗതാർഹമാണ്‌. 10,000 കുടുംബങ്ങളുടെ പട്ടയപ്രശ്നം പരിഹരിക്കാൻ 5000 ഏക്കർ ഭൂമി മതിയാകും.  പട്ടയ നടപടി ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സ്റ്റാലിനെ നേരിട്ട് കാണും. 
ഓൺലൈൻ റമ്മി നിരോധിച്ചുകൊണ്ടുള്ള നിയമം  ഗവർണർ ഒപ്പിടാതെ വൈകിപ്പിക്കുകയാണ്.  നിയമം പാസാക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നാണ് ഗവർണറുടെ നിലപാട്.  തമിഴ്നാട്ടിൽ 44 പേരാണ് ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടപ്പെട്ട് ജീവനൊടുക്കിയത്. തമിഴ്നാടിന്റെ ക്രമസമാധാനം തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 തമിഴ്നാട് കർഷകസംഘം ജില്ലാ പ്രസിഡന്റ് എൻ വാസു അധ്യക്ഷനായി.  സിപിഐ എം നീലഗിരി ജില്ലാ സെക്രട്ടറി വി എ ഭാസ്കരൻ, ആർ ബദ്രി, കാമരാജ് എന്നിവർ സംസാരിച്ചു.   യോഹന്നാൻ സ്വാഗതവും  സി കെ മണി നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top