24 April Wednesday

മാനന്തവാടി- കോട്ടയം–സൂപ്പർ എക്സ്പ്രസ് സർവീസ്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2023
മാനന്തവാടി 
കെഎസ്ആർടിസി മാനന്തവാടി-–-കോട്ടയം സൂപ്പർ എക്സ്പ്രസ്‌ ടേക്ക് ഓവർ സർവീസ് തുടങ്ങി.
മാനന്തവാടിയിൽനിന്ന്‌ രാത്രി 7.45ന് പുറപ്പെട്ട് കൽപ്പറ്റ, കോഴിക്കോട്, തൃശൂർ, എറണാകുളം, കടത്തുരുത്തിവഴി അടുത്ത ദിവസം പുലർച്ചെ 5.05ന് കോട്ടയത്ത്‌ എത്തും. തിരിച്ച് കോട്ടയത്തുനിന്ന്‌ വൈകിട്ട്‌ 6.30ന് പുറപ്പെട്ട് പുലർച്ചെ 4.15 ന് മാനന്തവാടിയിൽ എത്തും.  476 രൂപയാണ്‌ ടിക്കറ്റ്‌ നിരക്ക്‌. അന്വേഷണങ്ങൾക്ക് ഫോൺ: 04935- 240240/240640.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ആദ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ട്രാഫിക് ഇൻസ്പെക്ടർ വി സി മനോജ് അധ്യക്ഷനായി. സി എ സനിൽ, അൻവർ, സി എസ് പ്രമോദ് എന്നിവർ സംസാരിച്ചു. കെ ജെ റോയ്  സ്വാഗതം പറഞ്ഞു. നിറയെ യാത്രക്കാരുമായാണ് മാനന്തവാടിയിൽനിന്ന്‌ കോട്ടയത്തേക്കുള്ള ആദ്യയാത്ര.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top