25 April Thursday

179 മുക്തി, 247 സമ്പർക്കം 248 പേർക്ക് കൂടി

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021

 

കൽപ്പറ്റ
ജില്ലയിൽ ബുധനാഴ്‌ച 248 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 179 പേർ രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 247 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 9 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 19312 ആയി. 16421 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 2774 പേരാണ് ചികിത്സയിലുള്ളത്.  2101 പേർ വീടുകളിലാണ് കഴിയുന്നത്. ബുധനാഴ്‌ച  2317 സാമ്പിളുകളാണ് പരിശോധനയ്‌ക്കയച്ചത്‌. 
രോഗം സ്ഥിരീകരിച്ചവർ
മേപ്പാടി സ്വദേശികൾ 27, ബത്തേരി, നൂൽപ്പുഴ 24 പേർ വീതം, പനമരം 15, പടിഞ്ഞാറത്തറ 14, മാനന്തവാടി, മുട്ടിൽ 13 വീതം, എടവക, മീനങ്ങാടി, പൂതാടി, വെള്ളമുണ്ട 11 വീതം, നെന്മേനി, തവിഞ്ഞാൽ  9  വീതം, കൽപ്പറ്റ, പൊഴുതന 8 വീതം, കണിയാമ്പറ്റ, പുൽപള്ളി, തൊണ്ടർനാട് 
6 വീതം,  അമ്പലവയൽ, തരിയോട് 5 വീതം, വൈത്തിരി 4, കോട്ടത്തറ, തിരുനെല്ലി, വെങ്ങപ്പള്ളി 2 വീതം, മൂപ്പൈനാട് 1 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. കൂടാതെ ഖത്തറിൽനിന്നും വന്ന ബത്തേരി സ്വദേശിക്കും  രോഗം സ്ഥിരീകരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top