18 September Thursday

മോഷണം: 5 പേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022
മീനങ്ങാടി
ഗിയർ ബോക്‌സുകളും  മോട്ടറുകളും മോഷ്ടിച്ച കേസിൽ അഞ്ചു പ്രതികളെ മീനങ്ങാടി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. അമ്പലവയൽ ചീങ്ങേരി കോളനിയിലെ മധു (32) സുരേഷ്‌ (55) വിജിത്ത്‌ (26) അർജുൻ (30) പഴുപ്പത്തൂർ തച്ചംകുന്നേൽ മുഹമ്മദാലി (43) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. കൃഷ്‌ണഗിരി മട്ടപ്പാറയിലെ സിബിഎം എന്റർപ്രൈസസിന്റെ സ്‌റ്റോർ മുറിയിൽ നിന്നാണ്‌ ഇവർ മൂന്നുലക്ഷം വിലവരുന്ന ഉപകരണങ്ങൾ മോഷ്ടിച്ചത്‌. എസ്‌ഐ രാംകുമാറിന്റെ നേതൃത്വത്തിലാണ്‌ പ്രതികളെ പിടികൂടിയത്‌. മോഷണത്തിന്‌ ഉപയോഗിച്ച ഗുഡ്‌സ് ഓട്ടോറിക്ഷയും പ്രതികളിൽ നിന്നും കണ്ടെടുത്തു. എഎസ്‌ഐ കെ ടി മാത്യഉ, സീനിയർ പൊലീസ്‌ ഓഫീസർ കെ എം പ്രവീൺ, സി വി ശിവദാസൻ, സിവിൽ പൊലീസ്‌ ഓഫീസർ സുരേഷ്‌കുമാർ എന്നിവരും പൊലീസ്‌ സംഘത്തിലുണ്ടായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top