16 April Tuesday

കൺസ്യൂമർ ഫെഡ്‌ ഓണച്ചന്ത 27 മുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022
കൽപ്പറ്റ 
ഓണക്കാലത്തെ വിലക്കയറ്റം തടയാനും വിപണി വില നിയന്ത്രിക്കുന്നതിനുമായി കൺസ്യൂമർ ഫെഡ് ജില്ലയിൽ 27 ഓണച്ചന്തകൾ ആരംഭിക്കും. ജില്ലയിലെ സഹകരണ സംഘങ്ങളിലും ത്രിവേണി സൂപ്പർ മാർക്കറ്റുകളിലും ചന്ത പ്രവർത്തിക്കും. സെപ്തംബർ ഏഴുവരെ 10 ദിവസമാണ്‌ ചന്ത. കൺസ്യൂമർ ഫെഡ്‌ മുഖേന സംസ്ഥാനത്താകെ 1500 സഹകരണ ഓണച്ചന്തകളാണ് ആരംഭിക്കുന്നത്. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ ഇതിനായി ഒരുക്കങ്ങൾ ആരംഭിച്ചു. 
13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടെയും  മറ്റിനങ്ങൾ 10 മുതൽ 40 % വരെ വിലക്കുറവിലും ഇവിടങ്ങളിൽ ലഭിക്കും. ഒരു കുടുംബത്തിലേക്ക് ആവശ്യമായ മുഴുവൻ സാധനങ്ങളും ലഭ്യമാകുന്ന തരത്തിൽ വിപുലമായും സഹകരണ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളുടെ വിപണനകേന്ദ്രമായും ഓണച്ചന്തകൾ ഇത്തവണ പ്രവർത്തിക്കും. ജില്ലാതല ഉദ്ഘാടനം നല്ലൂർനാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടക്കും.  
ഓണച്ചന്തകൾ ആരംഭിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി സഹകാരികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം കൽപ്പറ്റ സഹകരണ സംഘം ജോ. രജിസ്ട്രാർ ഓഫീസിൽ നടന്നു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ  ഷാജൻ അധ്യക്ഷനായി. കൺസ്യൂമർ ഫെഡ് റീജ്യണൽ മാനേജർ പി കെ അനിൽകുമാർ ഓണച്ചന്തയുടെ സംഘാടനം സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചു. സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ അബ്ദുൾ റഷീദ്  സ്വാഗതവും ശ്രീജ നന്ദിയും പറഞ്ഞു.
Highlights : ചന്തകൾ സെപ്തംബർ 7 വരെ  
13 ഇനങ്ങൾ സർക്കാർ സബ്സിഡിയോടെ
മറ്റിനങ്ങൾ 10 മുതൽ 40% വരെ വിലക്കുറവിൽ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top