28 March Thursday

ഡിവൈഎഫ്‌ഐയുടെ ഫ്രീഡം സ്ട്രീറ്റിന്‌ ജില്ല ഒരുങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022
കൽപ്പറ്റ
എന്റെ ഇന്ത്യ....എവിടെ ജോലി? എവിടെ ജനാധിപത്യം? മതനിരപേക്ഷതയുടെ കാവലാളാവുക എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നടത്തുന്ന ഫ്രീഡം സ്ട്രീറ്റിന്‌ ജില്ലയും ഒരുങ്ങി. ജനാധിപത്യമൂല്യങ്ങളുമെല്ലാം വെല്ലുവിളികൾ നേരിടുന്ന കാലത്ത്‌ യുവത്വം ഏറ്റെടുക്കേണ്ട മുദ്രാവാക്യം ജില്ലയിലാകെ പ്രചരിപ്പിച്ചാണ്‌ ഫ്രീഡം സ്‌ട്രീറ്റിന്‌ അരങ്ങൊരുങ്ങുന്നത്‌. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കൽപ്പറ്റയിലാണ്‌  സ്വാതന്ത്രദിനത്തിൽ യുവത്വം സംഗമിക്കുന്നത്‌.  
വിവിധ ബ്ലോക്കുകൾക്ക്‌ കീഴിലായി എത്തുന്ന യുവജനങ്ങൾ കനറാബാങ്ക്‌ പരിസരത്ത്‌ സംഗമിക്കും.  തുടർന്ന്‌ ഫ്രീഡം സ്ട്രീറ്റ്‌ ജില്ലാ റാലി ആരംഭിക്കും. പൊതുയോഗം എ എൻ ഷംസീർ എംഎൽഎ ഉദ്‌ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top