26 April Friday

കോഴിക്കോട് മെഡിക്കൽ കോളേജിൽ വൈറോളജി ലാബ്‌ വേഗത്തിലാക്കും: മന്ത്രി വീണാ ജോർജ്

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022
കോഴിക്കോട്‌
ഗവ. മെഡിക്കൽ കോളേജിൽ വൈറോളജി ലാബ്‌ നിർമാണം വേഗത്തിലാക്കാൻ നടപടിയെടുക്കുമെന്ന്‌ മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. ഇതിനായി കേന്ദ്ര പൊതുമരാമത്ത്‌ വകുപ്പിൽ സമ്മർദം ചെലുത്തും. നിപാ: അനുഭവവും പഠനവും' എന്ന വിഷയത്തിൽ വെള്ളിമാട്‌കുന്ന്‌ ജെൻഡർ പാർക്കിൽ നടന്ന ശിൽപ്പശാല ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. 
നിപാ, കോവിഡ് തുടങ്ങിയ പകർച്ചവ്യാധികളുടെ പ്രതിരോധത്തിനായി നിസ്തുല സേവനം കാഴ്ചവച്ച ആരോഗ്യപ്രവർത്തകരുടെ അത്യധ്വാനത്തെ അഭിനന്ദിക്കുന്നു. 2018-ൽ സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട്ട് നിപാ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ഇതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നില്ല. പിന്നീട് 2019-ലും 2021-ലും നിപാ ബാധിതരുണ്ടായെങ്കിലും മികച്ച പ്രതിരോധത്തിലൂടെ വ്യാപനമില്ലാതാക്കാനായെന്നും  മന്ത്രി പറഞ്ഞു.  
 നിപാക്കെതിരെ പൊതുജാഗ്രതയുണ്ടാവുകയും നിലവിലുള്ള പ്രവർത്തനങ്ങളെ വിലയിരുത്തുകയും ചെയ്യാനാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. ആവശ്യമുള്ള തുടർപ്രവർത്തനങ്ങളെക്കുറിച്ചും ചർച്ചചെയ്തു. പകർച്ചവ്യാധികൾക്കെതിരായ മുന്നൊരുക്കങ്ങൾ, ഉറവിടങ്ങൾ, തയ്യാറെടുപ്പുകൾ, സ്വീകരിച്ച നടപടികളും പ്രതിരോധ പ്രവർത്തനങ്ങളും എന്നിവ ചർച്ചചെയ്തു.
 തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനിൽ പങ്കെടുത്തു. മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യാതിഥിയായി. അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ്, ആരോഗ്യ കുടുംബ ക്ഷേമവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, ആരോഗ്യകേരളം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top