12 July Saturday
റോഡ് ഇടിഞ്ഞ് താണു

പാലേരി–-കരിമ്പിൽ പ്രദേശങ്ങൾ ഒറ്റപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

മഴയിൽ തകർന്ന പുക്കോട്ടുകടവ്–-കുന്നേരി റോഡ്

 
മക്കിയാട്
കനത്ത മഴയിൽ റോഡ് ഇടിഞ്ഞ് പുഴയിലേക്ക് താഴന്നു. തൊണ്ടർനാട് പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെട്ട പൂക്കോട്ടുകടവ്–-കുന്നേരി റോഡാണ് നൂറു മീറ്ററോളം ദൂരം ഇടിഞ്ഞത്. ടാറിങ് ഉൾപ്പെടെ തകർന്ന് കാൽനടപോലും ദുസ്സഹമായി. പാലേരി–കരിമ്പിൽ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡാണിത്. ഇത് വഴിയുള്ള യാത്ര പൂർണമായും  നിലച്ചതോടെ ഈ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. 
പുഴയോട് ചേർന്ന ഭാഗമായതിനാൽ കൂടുതൽ ഇടിയാനുള്ള സാധ്യതയുണ്ട്. ഗതാഗതം പുനഃസ്ഥാപിക്കണമെങ്കിൽ പുഴയുടെ ഭാഗം ഭിത്തികെട്ടി റോഡ് പൂർവ സ്ഥിതിയിലാക്കണം. കാൽനടപോലും ഈ ഭാഗത്ത് സാധ്യമല്ല. റോഡ് ഇടിഞ്ഞ് പുഴയിലേക്ക് പതിച്ചതിനാൽ തുരുത്ത് രൂപപ്പെട്ട് ഗതിമാറി ഒഴുകുകയാണ്.   റോഡ് അടിയന്തരമായി പുനർനിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top