24 April Wednesday
പഞ്ചായത്തിൽ ഒരു കളിക്കളം

കാട്ടിക്കുളത്ത് മാതൃകാ മൈതാനമൊരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022
മാനന്തവാടി 
സംസ്ഥാന  കായിക വകുപ്പ് നടപ്പാക്കുന്ന ‘പഞ്ചായത്തിൽ ഒരു കളിക്കളം’ പദ്ധതിയിൽ ഉൾപ്പെടുത്തി  തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളത്ത് ആധുനിക കളിക്കളം നിർമിക്കും. പഞ്ചായത്തുകളുടെ ഉടമസ്ഥതയിലുള്ള ഒരേക്കറിൽ കൂടുതലുള്ള  മൈതാനമാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. മാനന്തവാടി മണ്ഡലത്തിൽ കാട്ടിക്കുളത്തെ മൈതാനമാണ്‌ എംഎൽഎ ശുപാർശ ചെയ്‌തത്‌.  
സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ എൻജിനിയർമാർ  സ്ഥലത്ത്‌ പ്രാഥമിക പരിശോധന നടത്തി. തുടർന്ന്‌ തയ്യാറാക്കിയ റിപ്പോർട്ട് കായിക യുവജനകാര്യ ഡയറക്ടർ അധ്യക്ഷനായ പ്രത്യേക കമ്മിറ്റി പരിശോധിച്ചാണ് പദ്ധതി സർക്കാരിൽ സമർപ്പിച്ചത്. സർക്കാർ റിപ്പോർട്ട് പരിശോധിച്ച് അനുമതി നൽകിയതിനാൽ സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ വിശദമായ പദ്ധതി രേഖ തയ്യാറാക്കും. പദ്ധതി പൂർത്തിയാവുന്നതോടെ വയനാടൻ കായിക കുതിപ്പിന് കരുത്തേകും.  
കാട്ടിക്കുളത്ത് കളിസ്ഥലമുയരുന്നത്‌ ആദിവാസി- പിന്നാക്ക വിഭാഗത്തിൽപ്പെട്ട കായികതാരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ പ്രയോജനകരമാവും. തിരുനെല്ലി  പഞ്ചായത്തിലെ കാട്ടിക്കുളത്ത് ഉയരുന്ന കളിക്കളം മണ്ഡലത്തിലെ മാതൃകാ കളിക്കളമാക്കി മാറ്റാനുള്ള ഇടപെടൽ നടത്തുമെന്നും പദ്ധതി വേഗത്തിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഒ ആർ കേളു എംഎൽഎ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top