19 March Tuesday

എംഡിഎംഎയുമായി 
യുവാക്കൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022
പുൽപ്പള്ളി
മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേരെ പുൽപ്പള്ളി പൊലീസ്‌ പിടികൂടി. കോഴിക്കോട്, പെരുവണ്ണാമൂഴി വാളേരിക്കണ്ടി വീട്ടിൽ അശ്വന്ത് (23), കണ്ണൂർ പയ്യാവൂർ നെടുമറ്റത്തിൽ  ജെറിൻ (22) എന്നിവരെയാണ് പിടികൂടിയത്‌. 960 ഗ്രാം എംഡിഎംഎ ഇവരിൽനിന്ന്‌ കണ്ടെടുത്തു. 
പുൽപ്പള്ളി താഴെയങ്ങാടിയിൽവച്ച്‌ ബുധൻ രാത്രിയാണ്‌ ഇരുവരെയും പിടികൂടിയത്‌. പൊലീസ് സബ്‌ ഇൻസ്‌പെക്ടർ, മനോജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ  സബ്ബ് ഇൻസ്‌പെക്ടർമാരായ ബെന്നി, ഗ്ലാവിൻ എഡ്വേർഡ്, അരവിന്ദ്, എസ്‌സിപിഒ ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു. പ്രതികളെ ബത്തേരി കോടതിയിൽ ഹാജരാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top