23 April Tuesday
ജിഎസ്ടി

ഏരിയകളിൽ വ്യാപാരി മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022
മാനന്തവാടി 
നിത്യോപയോഗസാധനങ്ങൾക്ക് ഏർപ്പെടുത്തിയ ജിഎസ്ടി പിൻവലിക്കുക,  പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക,  പേപ്പർ കവർ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 18 ശതമാനം ജിഎസ്ടി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ വ്യാപാരി വ്യവസായി സമതി ഏരിയാ കമ്മിറ്റികളുടെ  നേതൃത്വത്തിൽ വ്യാപരികൾ കേന്ദ്രസർക്കാർ ഓഫീസുകൾക്ക്‌ മുമ്പിൽ ധർണ നടത്തി. 
മാനന്തവാടി പോസ്റ്റോഫീസ്‌ ധർണയും ജില്ലാ സെക്രട്ടറി വി കെ തുളസിദാസ് ഉദ്ഘാടനം ചെയ്തു.  കെ പി ശ്രീധരൻ അധ്യക്ഷനായി. കെ എസ് വിജീഷ്, എ വി മാത്യു, പി അബ്ദുൾ മുത്തലിബ് എന്നിവർ സംസാരിച്ചു.  എം ആർ സുരേഷ് സ്വാഗതവും ഗ്രേസി രവി നന്ദിയും പറഞ്ഞു.
കൽപ്പറ്റയിൽ ജില്ലാ പ്രസിഡന്റ്‌ പി പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. പി കെ സിദ്ദിഖ്‌ അധ്യക്ഷനായി. ബത്തേരിയിൽ ജില്ല ട്രഷറർ കെ ഹസ്സൻ ഉദ്ഘാടനം ചെയ്തു. എ ടി പ്രസാദ് കുമാർ അധ്യക്ഷനായി. പനമരത്ത് ജില്ലാ വൈസ് പ്രസിഡന്റ്‌ ടി രത്നാകരൻ ഉദ്ഘാടനം ചെയ്തു. ടി എം ഉമ്മർ അധ്യക്ഷനായി. പുൽപ്പള്ളിയിൽ എ ജെ കുര്യൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ബഷീർ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top