29 March Friday
ആശങ്ക അകലുന്നു

ഇടവിട്ട്‌ മഴ

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022
 
കൽപ്പറ്റ
ജില്ലയിൽ മഴയ്‌ക്ക്‌ നേരിയ ശമനം.  ഒരാഴ്‌ചയായി ശക്തമായി  പെയ്യുന്ന മഴ അൽപ്പം കുറഞ്ഞു. എന്നാൽ ചില പ്രദേശങ്ങളിൽ ഇടവിട്ടുള്ള ശക്തമായ മഴയുണ്ട്‌. തിങ്കൾ രാവിലെ മുതൽ ബുധൻ  രാവിലെ എട്ട്‌ വരെയുള്ള 48 മണിക്കൂറിൽ 81.8 മില്ലിമീറ്റർ മഴയാണ്‌ പെയ്‌തത്‌. പരിസ്ഥിതി ലോല മേഖലകളിൽ കഴിഞ്ഞദിവസങ്ങളിൽ കനത്ത മഴയായിരുന്നു.  
ശക്തമായ നീരൊഴുക്ക്‌ തുടരുന്നതിനാൽ ബാണാസുര സാഗർ അണക്കെട്ടിൽനിന്ന്‌ വെള്ളം ഒഴുക്കിവിടുന്നത്‌ തുടരുന്നുണ്ടെങ്കിലും നിലവിൽ ആശങ്കയില്ല. രണ്ട്‌, മൂന്ന്‌, നാല്‌ നമ്പർ ഷട്ടറുകൾ തുറന്ന്‌  26.117 ഘനഅടി വെള്ളമാണ്‌ ഒഴുക്കുന്നത്‌. നിലവിൽ ഡാമിൽ 774 മീറ്ററിന്‌ മുകളിൽ ‌ ജലനിരപ്പ്‌ തുടരുന്നതിനാൽ റെഡ്‌ അലർട്ട്‌ തുടരുകയാണ്‌.      
കരമാൻതോട്‌, പുതുശ്ശേരിക്കടവ്‌, പനമരം പുഴകളിലേക്കാണ്‌ വെള്ളം ഒഴുകിയെത്തുന്നത്‌. പടിഞ്ഞാറത്തറ മുള്ളങ്കണ്ടി, വാരാമ്പറ്റ, വാളുമുക്കി, കക്കടവ്‌ പുഴകളിലും  വെള്ളം നിറഞ്ഞിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്‌ അധികൃതർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top