20 April Saturday

പൊലീസ് ഉദ്യോഗസ്ഥർക്കായി 
ബാഡ്മിന്റൺ മത്സരം

വെബ് ഡെസ്‌ക്‌Updated: Wednesday May 11, 2022
നടവയൽ
 പനമരത്ത് 14,15 തീയതികളിൽ  നടക്കുന്ന കേരള പൊലീസ് ഓഫീസേഴ്സ് മുപ്പത്തിയേഴാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർക്കായി ബാഡ്മിന്റൺ മത്സരം നടത്തി. നടവയൽ ആൽഫ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ മത്സരത്തിൽ അശോകൻ, പ്രസാദ് എന്നിവർ ജേതാക്കളും ഹരീഷ്, പി ജി സതീഷ് കുമാർ എന്നിവർ റണ്ണേഴ്സ് അപ്പുമായി. 14ന് വൈകിട്ട് നാലിന് പനമരം സെന്റ്‌ ജൂഡ്സ് ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനവും കുടുംബസംഗമവും   മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. സിനിമാതാരം അബു സലിം മുഖ്യാതിഥിയാവും. തുടർന്ന് ഗാനസന്ധ്യ, കലാപരിപാടികൾ എന്നിവ അരങ്ങേറും. 15ന് രാവിലെ 10ന്‌ പ്രതിനിധി സമ്മേളനം  ഒ ആർ കേളു എംഎൽഎ ഉദ്ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top