20 April Saturday

കനിവേകാൻ 
സഞ്ചരിക്കുന്ന ആതുരാലയം

വെബ് ഡെസ്‌ക്‌Updated: Sunday Oct 10, 2021

 

മാനന്തവാടി
മാനന്തവാടി  ബ്ലോക്ക് പഞ്ചായത്ത്‌ ജനകീയാസൂത്രണ വാർഷിക പദ്ധതിയിലുൾപ്പെടുത്തി 42 ലക്ഷം രൂപ ചെലവിൽ ആരംഭിക്കുന്ന കനിവ് സഞ്ചരിക്കുന്ന ആതുരാലയം സംസ്ഥാന ആരോഗ്യ, വനിതാ ശിശുവികസന മന്ത്രി വീണ ജോർജ് ഓൺലൈനിലൂടെ  ഉദ്‌ഘാടനം ചെയ്‌തു.  ഒ ആർ കേളു  എംഎൽ എ വാഹനം ഫ്ലാഗ് ഓഫ്‌ ചെയ്തു. 
   പ്രത്യേകം ഒരുക്കിയ ഈ ആംബുലൻസ്‌ വാഹനത്തിലൂടെ ബ്ലോക്ക് പഞ്ചായത്ത്‌ പരിധിയിലെ അഞ്ച് പഞ്ചായത്തുകളിലെ 3500 ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ  പ്രയോജനം ലഭിക്കും. ജീവിതശൈലി രോഗമുള്ള വയോജനങ്ങൾ, കിടപ്പുരോഗികൾ എന്നിവർക്കാണ് പ്രധാനമായും സേവനം ലഭ്യമാവുക. 26 കേന്ദ്രങ്ങളിലാണ്‌ സേവനം.    
   ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായി.  ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ പി  കല്യാണി, ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എ കെ  ജയഭാരതി, ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, തൊണ്ടർനാട് പഞ്ചായത്ത്‌ പ്രസിഡന്റ് അംബിക ഷാജി, വെള്ളമുണ്ട  പഞ്ചായത്ത്‌ പ്രസിഡന്റ് സുധി രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ കെ വിജയൻ, എ എൻ സുശീല, നല്ലൂർനാട് ട്രൈബൽ ആശുപത്രി മെഡിക്കൽ ഓഫീസർ സാവൻ സാറ മാത്യു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top