18 April Thursday

മൈലമ്പാടിയില്‍
വീണ്ടും കടുവ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022
മീനങ്ങാടി
മൈലമ്പാടിയിൽ വീണ്ടും ജനവാസമേഖലയിൽ കടുവ. പകൽസമയത്ത്‌ ഇറങ്ങിയ  കടുവ കറവപ്പശുവിനെ ആക്രമിച്ചു. ആഴ്ചകൾക്കുമുമ്പ്‌ കടുവ സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശം ഇതോടെ കൂടുതൽ ഭീതിയിലായി. പകൽ 11 ഓടെയാണ് മണ്ഡകവയലിലെ ബാലകൃഷ്ണന്റെ കറവപ്പശുവിനെ കടുവ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. 
പ്രദേശത്തെ റോഡിലൂടെ സഞ്ചരിക്കുന്ന കടുവയുടെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. കടുവ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ക്ഷീരകർഷകരായ കുടുംബങ്ങളുടെ ദൈനംദിന ജീവിതം ആശങ്കയിലാണ്. ക്ഷീരകർഷകർക്ക് പകൽസമയത്ത് പുല്ലരിയാൻപോലും തോട്ടങ്ങളിലിറങ്ങാൻ ഭയമാണ്. 
വനംവകുപ്പ് സ്ഥലത്തെത്തി കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്തുകാർ രാത്രി തനിച്ച്‌ നടന്നുപോകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും ക്യാമറ ട്രാപ്പുകൾവച്ച് കടുവയെ നിരീക്ഷിക്കുകയും കൂടുതൽ കൂടുകൾ പ്രദേശത്ത് സ്ഥാപിക്കുകയും ചെയ്യുമെന്ന്‌ വനംവകുപ്പ് അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top