10 July Thursday

വീടിന്റെ താക്കോൽദാനം 11ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022
കൽപ്പറ്റ
വയനാട് റോഡ് സേഫ്റ്റി വളന്റിയേഴ്‌സും മോട്ടോർ വാഹന വകുപ്പും പൊതുജന പങ്കാളിത്തത്തോടെ മാനന്തവാടിയിലെ ഓട്ടോറിക്ഷ തൊഴിലാളിയായ കെ എസ് ബിന്ദുവിന് നിർമിച്ചുനൽകുന്ന വീടിന്റെ താക്കോൽദാനം 11ന് മന്ത്രി ആന്റണി രാജു നിർവഹിക്കും. മാനന്തവാടി കുഴിനിലത്ത് അടുവൻകുന്ന് കോളനിയിലാണ് ബിന്ദുവിന് വീട് നിർമിച്ചത്.
പകൽ 11ന് കലക്ടറേറ്റിൽ നടക്കുന്ന വാഹനീയം പരിപാടിയിൽ വീടിന്റെ താക്കോൽ മന്ത്രി ബിന്ദുവിന് കൈമാറുമെന്ന് റോഡ് സേഫ്റ്റി വളന്റിയേഴ്‌സ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
റോഡ് സേഫ്റ്റി വളന്റിയേഴ്‌സ് അംഗം കൂടിയായ ബിന്ദുവും കാഴ്ചയില്ലാത്ത അമ്മയോടൊപ്പം അടച്ചുറപ്പില്ലാത്ത പ്ലാസ്റ്റിക് കൂരയിലായിരുന്നു താമസം. 2021  സെപ്തംബറിലാണ്‌ നിർമാണം തുടങ്ങിയത്‌. 650 സ്‌ക്വയർഫീറ്റിൽ ആറുലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമിച്ച വീട്ടിൽ രണ്ട് കിടപ്പുമുറികൾ, ഹാൾ, അടുക്കള തുടങ്ങിയ സൗകര്യങ്ങളുണ്ട്. 
വാർത്താ സമ്മേളനത്തിൽ റോഡ് സേഫ്റ്റി വളന്റിയേഴ്‌സ് ജില്ലാ സെക്രട്ടറി പി കുഞ്ഞിമുഹമ്മദ്, വൈസ് പ്രസിഡന്റ് നസീർ പാലോളിക്കൽ, ജോ. സെക്രട്ടറിമാരായ മനോജ് പനമരം, സുരേന്ദ്രൻ കൽപ്പറ്റ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top