25 April Thursday

പൊട്ടിപ്പൊളിഞ്ഞ്‌ കേണിച്ചിറ–
ഇടക്കാട്ടുവയൽ റോഡ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022
പുൽപ്പള്ളി
പൂതാടി പഞ്ചായത്തിലെ കേണിച്ചിറ–-ഇടക്കാട്ടുവയൽ റോഡ്‌ തകർന്ന്‌ യാത്ര ദുഷ്‌കരം. കേണിച്ചിറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഉൾപ്പെടെ നിത്യേന നൂറുകണക്കിനാളുകൾ സഞ്ചരിക്കുന്ന പാതയാണിത്‌.  ടാറും മെറ്റലും ഇളകി റോഡ്‌ പൂർണമായും തകർന്ന നിലയിലാണ്‌. 
 പലയിടങ്ങളിലും വലിയ കുഴികളാണ്‌. കാൽനടയാത്ര പോലും ദുസ്സഹമാണ്. റോഡ്‌ നന്നാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നിരവധി തവണ തവണ നാട്ടുകാർ പഞ്ചായത്ത്‌ അധികൃതർക്ക്‌ നിവേദനം നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. മഴക്കാലമായതോടെ യാത്ര തീർത്തും ദുർഘടമായി. റോഡ്‌ നന്നാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രത്യക്ഷ സമരത്തിന്‌ ഒരുങ്ങുകയാണ്‌ പ്രദേശവാസികൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top