29 March Friday

ഗൂഡല്ലൂരിൽ 226 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022
ഗൂഡല്ലൂർ 
കനത്തമഴയെത്തുടർന്ന്‌ പന്തല്ലൂർ, ഗൂഡല്ലൂർ താലൂക്കിൽ 226 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ മാറ്റി. വെള്ളംകയറി 15 വീടുകൾ നശിച്ചു. മറ്റ്‌ നിരവധി വീടുകളിലും വെള്ളംകയറി. മരംവീണ്‌ മരിച്ച തൊഴിലാളി സുമതിയുടെ വീട്‌ തമിഴ്‌നാട്‌ വനംമന്ത്രി രാമചന്ദ്രൻ സന്ദർശിച്ചു.  നഷ്ടപരിഹാരമായി നാലു ലക്ഷം രൂപ നൽകി. ഗൂഡല്ലൂരിൽ എത്തിയ മന്ത്രിയും  കലക്ടറും പുത്തൂർ വയൽ സ്കൂളിൽ മാറ്റിപ്പാർപ്പിച്ചവരെയും സന്ദർശിച്ചു.
കൂമമൂല ആദിവാസി കോളനിയിലെ നാലു  കുടുംബങ്ങളെ പന്തല്ലൂർ ഗവ. സ്‌കൂളിലേക്ക് മാറ്റി. മഴ കുറഞ്ഞെങ്കിലും തോടുകളും പുഴകളും നിറഞ്ഞൊഴുകുകയാണ്‌. പല ഭാഗങ്ങളിലും ഗതാഗത തടസ്സവും വൈദ്യുതി തടസ്സവുമുണ്ട്. വാഴകൾ, പച്ചക്കറിത്തോട്ടങ്ങൾ, വയലുകൾ എന്നിവിടങ്ങളിലെല്ലാം വെള്ളം കെട്ടി നിൽക്കുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top