28 March Thursday

സ്മാർട്ട് ഗാർബേജ് ആപ്ലിക്കേഷൻ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022
കൽപ്പറ്റ
അജൈവ മാലിന്യ സംസ്‌കരണ രംഗത്ത് മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ്‌ സിസ്റ്റം. മാലിന്യപരിപാലന സംവിധാനം മെച്ചപ്പെടുത്തുന്നതിനായുള്ള മൊബൈൽ ആപ്ലിക്കേഷന്റെ ക്യുആർ കോഡ് ഇൻസ്റ്റലേസേഷന്റെ ഉദ്ഘാടനം കൽപ്പറ്റ നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് നിർവഹിച്ചു.  നഗരസഭ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ കെ അജിത അധ്യക്ഷയായി. ഹരിതമിത്രം  വീടുകളിലും സ്ഥാപനങ്ങളിലും നടപ്പാക്കുന്നതിന്റെ ഭാഗമായി രൂപകൽപ്പന ചെയ്ത ക്യുആർ കോഡ്  ആറാം വാർഡിലെ എം പി അഹമ്മദ് കുട്ടിയുടെ വീട്ടിൽ പതിപ്പിച്ചു. 
 കൽപ്പറ്റ നഗരസഭ, ശുചിത്വമിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ ക്ലീൻ കൽപ്പറ്റ പദ്ധതിയുടെ ഭാഗമായാണ് ഹരിത മിത്രം മൊബൈൽ ആപ്ലിക്കേഷൻ നടപ്പാക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top