20 April Saturday

ആത്മഹത്യാപ്രേരണക്ക് കേസെടുക്കണം:
മഹിളാ അസോസിയേഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023
മേപ്പാടി
അട്ടമല അങ്കണവാടി വര്‍ക്കര്‍ ജലജയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്‌ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കല്‍പ്പറ്റ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ  മേപ്പാടി പഞ്ചായത്ത് ഓഫീസ് മാർച്ച്‌ നടത്തി. ജില്ലാ സെക്രട്ടറി ബീനാ വിജയൻ ഉദ്ഘാടനംചെയ്തു. ഓമന അധ്യക്ഷയായി. സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെ ടി ബാലകൃഷ്ണൻ, വിശാലാക്ഷി പ്രഭാകരൻ, സനിത ജഗദീഷ്, ബി പ്രേമലത എന്നിവര്‍ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top