28 March Thursday

ഹോം സ്‌റ്റേയിലെ കൂട്ടബലാത്സംഗം: 3 പ്രതികൾകൂടി അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2022
അമ്പലവയൽ
സ്വകാര്യ ഹോം സ്‌റ്റേയിൽ യുവതിയെ മുഖംമൂടിധാരികൾ കൂട്ടബലാത്സംഗം നടത്തിയ കേസിൽ മൂന്ന്‌ പ്രതികൾകൂടി അറസ്‌റ്റിൽ. പ്രതികൾ മൂന്ന്‌ പേരും കൊയിലാണ്ടി സ്വദേശികളാണ്‌. കന്നൂര്‌ ഉള്ളൂർക്കടവ്‌ പടിക്കൽ ലെനിൻ (35), ബീച്ച്‌ റോഡ്‌ വലിയാണ്ടി വളപ്പിൽ റെയീസ്‌ (31, കസ്‌റ്റംസ്‌ റോഡ്‌ അത്താസ്‌ വളപ്പിൽ മുഹമ്മദ്‌ ആഷിഖ്‌ (30) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.  ഏപ്രിൽ 20ന്‌ രാത്രി നെല്ലാറച്ചാൽ പള്ളവയലിലെ ഹോം സ്‌റ്റേയിലാണ്‌ കർണാടക സ്വദേശിനിയായ യുവതി കൂട്ട ബലാത്സംഗത്തിന്‌ ഇരയായത്‌. കേസിൽ ഹോം സ്‌റ്റേ  നടത്തിപ്പുകാരായ ക്ഷിതിൻ, ജോജോ കുര്യൻ, വിജയൻ എന്നിവരും  ബലാത്സംഗം നടത്തിയ സംഘത്തിലെ അംഗമായ താമരശേരി മലപുറം പാറക്കണ്ടി ജുനൈദും (32) നേരത്തേ പിടിയിലായിരുന്നു. ആകെ 16 പ്രതികളാണുള്ളത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top