18 April Thursday
ആഫ്രിക്കന്‍ പന്നിപ്പനി

കർഷകർക്ക്‌ 37 ലക്ഷം നഷ്ടപരിഹാരം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022
 
കൽപ്പറ്റ
ആഫ്രിക്കൻ പന്നിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കൊന്നൊടുക്കിയ പന്നികളുടെ ഉടമകൾക്കുള്ള നഷ്ടപരിഹാരം 11ന്‌ മന്ത്രി  ജെ ചിഞ്ചുറാണി  വിതരണംചെയ്യും. രാവിലെ 10ന്‌  കൽപ്പറ്റ പിഡബ്യുഡി റസ്റ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ തുക കൈമാറും. 
 ജില്ലയിലെ മൂന്ന് തദ്ദേശസ്ഥാപനങ്ങളിലെ ഏഴ്‌ കർഷകർക്കായി 37,07,752 രൂപയാണ് നഷ്ടപരിഹാരമായി  നൽകുന്നത്. 
മാനന്തവാടി നഗരസഭയിലും തവിഞ്ഞാൽ, നെന്മേനി പഞ്ചായത്തുകളിലുമായി 702 പന്നികളെയാണ് ഉൻമൂലനം ചെയ്‌തത്‌. പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകാ പ്രവർത്തനം നടത്തിയ മൃഗസംരക്ഷണ വകുപ്പിലെ റാപിഡ് റെസ്‌പോൺസ് ടീം അംഗങ്ങളെ മന്ത്രി ആദരിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top