28 March Thursday

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ 100 ഐസിയു ബെഡുകള്‍

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023
മേപ്പാടി
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പുതുതായി ആരംഭിച്ച യൂണിറ്റുകള്‍ 14ന് ഉദ്ഘാടനംചെയ്യുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അത്യാഹിത വിഭാഗം തീവ്ര പരിചരണം, സ്‌നേക് ബൈറ്റ് ആൻഡ് ടോക്സിക് ഐസിയു, സ്റ്റെപ് ഡൌൺ ഐസിയു എന്നിവയാണ് തുറക്കുന്നത്. ഇതോടെ ഐസിയു ബെഡുകളുടെ എണ്ണം നൂറാകും. നിപാ രോഗ നിർണയത്തിലും നിയന്ത്രണത്തിലും പ്രധാന പങ്ക് വഹിച്ച ഡോ. അനൂപ് കുമാറിന്റെയും വിദ​ഗ്ധരായ ക്രിറ്റിക്കൽ കെയർ ടീമിന്റെയും മേൽനോട്ടവും സഹകരണവും ലഭിക്കും. ഐസിയു സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 8111881234. ഡീൻ ഡോ. ഗോപകുമാരൻ കർത്ത,  ഡോ. അനൂപ് കുമാർ, ഡോ. അരുൺ അരവിന്ദ്, ഡോ. ഷാനവാസ്‌ പള്ളിയാൽ എന്നിവർ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top