27 April Saturday
പ്രതിരോധ കോട്ടയായി സിപിഐ എം പ്രതിഷേധം

വേട്ടയാടരുത്‌, 
ന്യൂനപക്ഷങ്ങളെ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

സിപിഐ എം കൽപ്പറ്റ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറിയേറ്റംഗം എ എൻ പ്രഭാകരൻ ഉദ്‌ഘാടനം ചെയ്യുന്നു

 കൽപ്പറ്റ

 മതന്യൂനപക്ഷങ്ങൾക്കെതിരായ  ആർഎസ്‌എസ്‌–-ബിജെപി അക്രമത്തിലും പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തിലും പ്രതിഷേധിച്ച്‌  സിപിഐ എം നേതൃത്വത്തിൽ  ഏരിയാ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്‌മ  സംഘടിപ്പിച്ചു.  പ്രകടനത്തിലും പൊതുയോഗത്തിലും നൂറുകണക്കിനാളുകൾ പങ്കെടുത്തു.  
   കോട്ടത്തറയിൽ ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു. പി ജി സജേഷ് അധ്യക്ഷനായി.  പി എൻ ഉണ്ണികൃഷ്ണൻ, പി എം നാസർ, യു വേണുഗോപാൽ, കെ രവീന്ദ്രൻ, പി ഒ പ്രദീപൻ,  പി സുരേഷ് എന്നിവർ സംസാരിച്ചു. എം മധു സ്വാഗതവും ഷെജിൻ ജോസ് നന്ദിയും പറഞ്ഞു.  വൈത്തിരിയിൽ  സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.  എൻ സി പ്രസാദ് അധ്യക്ഷനായി.  എം സൈദ്, കെ എൻ ഗോപിനാഥൻ, കെ അനീഷ്‌കുമാർ എന്നിവർ  സംസാരിച്ചു.   സി യൂസഫ് സ്വാഗതവും  കെ ജെറീഷ് നന്ദിയും പറഞ്ഞു.  
കൽപ്പറ്റയിൽ എ എൻ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. എം ഡി സെബാസ്റ്റ്യൻ അധ്യക്ഷനായി. കെ സുഗതൻ സംസാരിച്ചു. വി ഹാരിസ് സ്വാഗതവും പി കെ അബ്ദു നന്ദിയും പറഞ്ഞു. പുൽപ്പള്ളിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം പി വി സഹദേവൻ ഉദ്ഘാടനം ചെയ്തു. പ്രകാശ് ഗഗാറിൻ അധ്യക്ഷനായി. എ വി ജയൻ  സംസാരിച്ചു.  ഏരിയാ സെക്രട്ടറി എം എസ്‌ സുരേഷ്‌ബാബു സ്വാഗതം പറഞ്ഞു. 
മാനന്തവാടിയിൽ ജില്ലാ കമ്മിറ്റി അംഗം  സുരേഷ് താളൂർ ഉദ്ഘാടനം ചെയ്തു.  ഏരിയാ കമ്മിറ്റി അംഗം പി ടി ബിജു അധ്യക്ഷനായി.  ഏരിയാ സെക്രട്ടറി എം റെജിഷ് സ്വാഗതവും  കെ ടി വിനു നന്ദിയും പറഞ്ഞു. 
   പനമരം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ വെള്ളമുണ്ടയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം പി കെ സുരേഷ് ഉദ്ഘാടനം ചെയ്തു.  പി എ അസീസ് അധ്യക്ഷനായി.   എ ജോണി,   ജസ്റ്റിൻ ബേബി, എം മുരളീധരൻ, സി എം അനിൽകുമാർ, വനജ വിജയൻ, വേണു മുള്ളോട്ട്, പി എ ബാബു, സി ജി പ്രത്യുഷ്, വി എ കുര്യാച്ചൻ എന്നിവർ സംസാരിച്ചു. 
 ബത്തേരിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ റഫീഖ്‌ ഉദ്‌ഘാടനം ചെയ്‌തു.  പി കെ രാമചന്ദ്രൻ അധ്യക്ഷനായി. ബേബി വർഗീസ്‌, സി ശിവശങ്കരൻ, ലിജൊ ജോണി എന്നിവർ സംസാരിച്ചു.  പി ആർ ജയപ്രകാശ്‌ സ്വാഗതവും കെ സി യോഹന്നാൻ നന്ദിയും പറഞ്ഞു.   മീനങ്ങാടിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം വി വി ബേബി ഉദ്‌ഘാടനം ചെയ്‌തു. പി വാസുദേവൻ അധ്യക്ഷനായി. കെ ഷമീർ, വി വി രാജൻ, ബീനാ വിജയൻ എന്നിവർ സംസാരിച്ചു. എൻ പി കുഞ്ഞുമോൾ സ്വാഗതവും പി കെ സജീവ്‌ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top