25 April Thursday
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് - 9.35

168 പേർക്ക് കൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021
 
കൽപ്പറ്റ
 ജില്ലയിൽ 168 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  186 പേർ രോഗമുക്തി നേടി. അഞ്ച് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.35 ആണ്. ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,33,444 ആയി. 1,31,214 പേർ രോഗമുക്തരായി. നിലവിൽ 1390 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1252  പേർ വീടുകളിലാണ്  കഴിയുന്നത്.   
രോഗം സ്ഥിരീകരിച്ചവർ
പൂതാടി 19,  ബത്തേരി 18, മുട്ടിൽ 15,  മീനങ്ങാടി 14, കൽപ്പറ്റ, പുൽപ്പള്ളി 12 വീതം, അമ്പലവയൽ, മാനന്തവാടി 9 വീതം, കോട്ടത്തറ, നെന്മേനി 7 വീതം, മേപ്പാടി 6, എടവക, തവിഞ്ഞാൽ, വെള്ളമുണ്ട 5 വീതം, മൂപ്പൈനാട്, പടിഞ്ഞാറത്തറ, തൊണ്ടർനാട്  4 വീതം,  കണിയാമ്പറ്റ, തിരുനെല്ലി 3 വീതം, നൂൽപ്പുഴ, വൈത്തിരി 2 വീതം, മുള്ളൻകൊല്ലി, പനമരം, വെങ്ങപ്പള്ളി  ഒരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top