26 April Friday
ജൂനിയർ അത്‌ലറ്റിക്‌ മീറ്റ്‌

കാട്ടിക്കുളം അക്കാദമിക്ക്‌ കിരീടം

വെബ് ഡെസ്‌ക്‌Updated: Saturday Oct 8, 2022

കാട്ടിക്കുളം കായിക അക്കാദമി

 കൽപ്പറ്റ  

ജിനചന്ദ്രൻ സ്‌മാരക സ്‌റ്റേഡിയത്തിൽ നടന്ന ജില്ലാ ജൂനിയർ അത്‌ലറ്റിക്‌ മീറ്റിൽ 177 പോയിന്റുമായി  കാട്ടിക്കുളം കായിക അക്കാദമി ജേതാക്കൾ. 68 പോയിന്റ്‌ നേടി ജില്ലാ സ്‌പോർട്‌സ്‌ അക്കാദമി റണ്ണറപ്പായി. പനമരം ക്രസന്റ്‌ സ്‌പോർട്‌സ്‌ അക്കാദമിക്കാണ്‌ മൂന്നാം സ്ഥാനം (62 പോയിന്റ്‌). 20, 18, 16, 14 വിഭാഗങ്ങളിലായിരുന്നു മത്സരം. എല്ലാ വിഭാഗത്തിലും കാട്ടിക്കുളത്തിനാണ്‌ ഒന്നാം സ്ഥാനം.   ജില്ലാ സ്‌റ്റേഡിയത്തിൽ നടന്ന മത്സരം വയനാടിന്റെ കായികക്കുതിപ്പിന്‌ പുത്തനുണർവ്‌ പകർന്നു. സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിൽ സ്റ്റാൻഡിങ്‌ കമ്മിറ്റി അംഗം കെ റഫീക്ക്‌ വിജയികൾക്ക്‌ ട്രോഫി സമ്മാനിച്ചു. ജില്ലാ സ്‌പോർട്‌സ്‌ കൗൺസിൽ വൈസ്‌ പ്രസിഡന്റ്‌ സലീം കടവൻ മുഖ്യാതിഥിയായി. സി പി സജി, ലൂക്ക ഫ്രാൻസിസ്‌, എ ഡി ജോൺ, സജീഷ്‌ മാത്യു, മെഹർബാൻ, എൻ സി സാജിത്ത്‌, കെ വി സജി തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top