06 July Sunday
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയം

ബിഎസ്എൻഎൽ ഓഫീസിൽ 10ന്‌ എൽഡിഎഫ്‌ ധർണ

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

 കൽപ്പറ്റ

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ബുധനാഴ്‌ച ബിഎസ്എൻഎൽ ഓഫീസ്‌ ധർണ നടത്തും.  നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ച്‌ ശതമാനം ജിഎസ്ടി ചുമത്തി വിലക്കയറ്റം സൃഷ്ടിച്ചിരിക്കുകയാണ്. വികസന പ്രവർത്തനങ്ങളിൽ കേരളത്തോടുള്ള അവഗണന തുടരുകയാണ്. ഇഡിയെ ഉപയോഗിച്ച്‌ കിഫ്ബിയെ തകർക്കാനാണ്‌ ശ്രമം.
ധർണ എൽജെഡി സംസ്ഥാന പ്രസിഡന്റ്‌ എം വി ശ്രേയാംസ് കുമാർ ഉദ്‌ഘാടനം ചെയ്യും. സ്വാതന്ത്ര്യദിനത്തിൽ എൽഡിഎഫ് ഘടകകക്ഷികളുടെ ഓഫീസുകളിൽ രാവിലെ ഒമ്പതിന്‌ ദേശീയ പതാക ഉയർത്തും. 10ന്‌  എച്ച്ഐഎം യു പി സ്കൂൾ പരിസരത്ത് ദേശീയ പതാക ഉയർത്തി ഭരണഘടന സംരക്ഷണ പ്രതിജ്ഞ എടുക്കും. 
യോഗത്തിൽ സി എം ശിവരാമൻ  അധ്യക്ഷനായി.  ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ, പി ഗാഗറിൻ, വിജയൻ ചെറുകര, കെ ജെ ദേവസ്യ, കുര്യാക്കോസ് മുള്ളൻമട, ഷാജി ചെറിയാൻ, എൻ പി രജിത്ത്, വീരേന്ദ്രകുമാർ,  എ പി അഹമദ്, സണ്ണി മാത്യു എന്നിവർ സംസാരിച്ചു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top