തലപ്പുഴ
തവിഞ്ഞാൽ പഞ്ചായത്തിലെ ഭരണസ്തംഭനത്തിലും കെടുകാര്യസ്ഥതയിലും അഴിമതിയിലും പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കോൺഗ്രസ് അംഗങ്ങളുടെ ഗ്രൂപ്പുകളിയിൽ പഞ്ചായത്തിലെ ദൈനംദിന പ്രവർത്തനങ്ങൾ നിലയ്‌ക്കുന്നതിനെതിരെ ജനരോഷം ശക്തമാണ്.
സിപിഐ എം ഏരിയാ സെക്രട്ടറി എം റജീഷ് മാർച്ച് ഉദ്ഘാടനംചെയ്തു. ടി കെ പുഷ്പൻ അധ്യക്ഷനായി. എൻ എം ആന്റണി, എൻ ജെ ഷജിത്ത്, ടി കെ അയ്യപ്പൻ, അനീഷ സുരേന്ദ്രൻ, സി ടി പ്രേംജിത്ത് എന്നിവർ സംസാരിച്ചു. കൺവീനർ ബാബു ഷജിൽ കുമാർ സ്വാഗതവും ലോക്കൽ സെക്രട്ടറി വി ആർ വിനോദ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..