19 April Friday

തുണിസഞ്ചികള്‍ വിതരണംചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023
ബത്തേരി
ആരോഗ്യവകുപ്പും ആരോഗ്യകേരളം വയനാടും നഗരസഭയുടെയും കുടുംബശ്രീ സിഡിഎസിന്റെയും സഹകരണത്തോടെ ബത്തേരി ബസ്‌ സ്‌റ്റാൻഡിൽ പരിസ്ഥിതി ബോധവൽക്കരണം സംഘടിപ്പിച്ചു. കുടുംബശ്രി അംഗങ്ങളുടെ തുണിസഞ്ചി നിർമാണ മത്സരം, പരിസ്ഥിതി പ്രശ്‌നോത്തരി മത്സരം, ഡോൺ ബോസ്കോ കോളേജ്‌ വിദ്യാർഥികളുടെ നാടകവും ഫ്ലാഷ്‌മോബും, കരോക്കെ ഗാനമേള എന്നിവ നടന്നു. യാത്രക്കാര്‍ക്ക് സൗജന്യമായി തുണിസഞ്ചിയും വൃക്ഷത്തൈകളും വിതരണംചെയ്തു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്‌സൺ എൽസി പൗലോസ്‌ ഉദ്‌ഘാടനംചെയ്‌തു. ആരോഗ്യ സ്‌റ്റാൻഡിങ്‌ കമ്മിറ്റി സ്ഥിരംസമിതി അധ്യക്ഷ ഷാമില ജുനൈസ്‌ അധ്യക്ഷയായി. എഡിഎം എൻ ഐ ഷാജു, ഡിഎംഒ ഡോ. പി ദിനീഷ്‌, താലൂക്ക്‌ ആശുപത്രി സൂപ്രണ്ട്‌ ഡോ. കെ വി സിന്ധു, ഡെപ്യൂട്ടി ഡിഎംഒ സാവൻ സാറാ മാത്യു, ആർദ്രം നോഡൽ ഓഫീസർ ഡോ. പി എസ്‌ സുഷമ, മാസ്‌ മീഡിയ ഓഫീസർ ഹംസ ഇസ്‌മാലി, ടെക്‌നിക്കൽ അസിസ്റ്റൻഡ്‌ കെ എം ഷാജി, നഗരസഭ ക്ലീൻസിറ്റി മാനേജർ കെ എം സജി എന്നിവർ സംസാരിച്ചു. തുണിസഞ്ചി നിർമാണ മത്സരത്തിൽ ദർശന കുടുംബശ്രീയിലെ സീമ ഒന്നാംസ്ഥാനവും ഹംസധ്വനി കുടുംബശ്രീയിലെ പ്രസന്നകുമാരി രണ്ടാംസ്ഥാനവും അഭയ കുടുംബശ്രീയിലെ ഷീന മൂന്നാംസ്ഥാനവും നേടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top