29 March Friday
മെഡിക്കൽ കോളേജ്‌ വിവരാവകാശം

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മന്ത്രിക്ക് കത്തയച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023
 
മാനന്തവാടി
ജില്ലാ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തിയ ശേഷം സർക്കാർ ഒരു തുകയും അനുവദിച്ചില്ലെന്ന്‌ തെറ്റായ 
വിവരാവകാശ മറുപടി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മന്ത്രി വീണാ ജോർജിന് കത്തയച്ചു. ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്തിയ ശേഷം  വിവിധ വികസ പദ്ധതികൾക്കായി 
സർക്കാർ അനുവദിച്ച 16.38 കോടി രൂപയുടെ കണക്ക് മറച്ചുവച്ചുവെന്നും ആശുപത്രിയിൽ നടന്ന വികസ പ്രവർത്തനങ്ങളെ ഇകഴ്‌ത്തിക്കാട്ടി പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നവിധം  മറുപടി നൽകിയതിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ബ്ലോക്ക് പഞ്ചായത്ത് കത്ത് അയച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top