26 April Friday
സിപിഐ എം ജില്ലാ സമ്മേളനം

നഗരങ്ങൾ ചുവപ്പിച്ച്‌ 
മഹിളാ റാലികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

സിപിഐ എം സമ്മേളനത്തിന്റെ ഭാഗമായി വൈത്തിരിയിൽ നടന്ന മഹിളാ വിളംബരറാലി

 കൽപ്പറ്റ 

സിപിഐ എം ജില്ലാ സമ്മേളനം വിളംബരംചെയ്‌ത്‌ ജില്ലയിലെങ്ങും മഹിളകളുടെ ഉജ്വല റാലി. ചെങ്കൊടിയും മുത്തുക്കുടകളും ബാൻഡ്‌ വാദ്യങ്ങളുമായി മഹിളകൾ നഗരങ്ങളിൽ നിറഞ്ഞു. ആറ്‌ എരിയാ കേന്ദ്രങ്ങളിലായി നടന്ന റാലികളിൽ നൂറുകണക്കിന്‌ വനിതകൾ പങ്കെടുത്തു. സിപിഐ എം ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്ന റാലികൾ.    14, 15, 16 തീയതികളിൽ വൈത്തിരിയിലാണ്‌ ജില്ലാ  സമ്മേളനം. സമ്മേളന നഗരിയായ വൈത്തിരിയിൽ നടന്ന വിളംബരറാലിക്ക്‌ വി ഉഷാകുമാരി, എൽസി ജോർജ്‌, ലക്ഷ്‌മി രാധാകൃഷ്‌ണൻ എന്നിവർ നേതൃത്വംനൽകി. കൽപ്പറ്റയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ പി ആർ നിർമല, ടി ജി ബീന എന്നിവർ നേതൃത്വംനൽകി. ബത്തേരി ടൗണിൽ  ബിന്ദു മനോജ്, ഷേർളി കൃഷ്ണൻ, പുഷ്പദാസൻ, വി വി വിനീത, ബിന്ദു പ്രമോദ് എന്നിവർ നേതൃത്വംനൽകി. മീനങ്ങാടിയിൽ എരിയാസെക്രട്ടറി എൻ പി കുഞ്ഞുമോൾ, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ബീനാ വിജയൻ, ലതാ ശശി എന്നിവർ നേതൃത്വംനൽകി. പനമരത്ത്‌ വനജ വിജയൻ, വത്സല പോരുന്നന്നൂർ എന്നിവർ നേതൃത്വംനൽകി. മാനന്തവാടിയിൽ വി കെ സുലോചന, നിർമല വിജയൻ, കെ സൈനബ എന്നിവർ നേതൃത്വംനൽകി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top