25 April Thursday

വീട്ടിൽനിന്ന്‌ കഞ്ചാവ് പിടികൂടി

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022
ബത്തേരി
വീട്ടിൽ വിൽപ്പനയ്‌ക്കായി സൂക്ഷിച്ചിരുന്ന രണ്ട്‌ കിലോ കഞ്ചാവ്‌ പൊലീസ്‌ പിടികൂടി. ബത്തേരി ഫെയർ ലാൻഡ്‌ പുഷ്‌പരാജിന്റെ വീട്ടിൽനിന്നാണ്‌ കഞ്ചാവ്‌ പിടിച്ചത്‌. പുഷ്‌പരാജിനെ അറസ്‌റ്റ്‌ ചെയ്‌തു. ജില്ലാ പൊലീസ്‌ മേധാവിക്ക്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിലാണ്‌ കഞ്ചാവ്‌ കണ്ടെത്തിയത്‌.  
കഞ്ചാവ് സൂക്ഷിക്കാൻ ഏൽപ്പിച്ച കൈപ്പഞ്ചേരി ചേനക്കൽ വീട്ടിൽ യുനസിനെയും അറസ്റ്റ് ചെയ്തു. ബത്തേരി സബ് ഇൻസ്പെക്ടർ ഷജിമിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്‌ കഞ്ചാവ്‌ പിടിച്ചത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top