26 April Friday

മരം കടപുഴകി വീണ്‌ ചുരത്തിൽ ഗതാഗതം മുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022

താമരശേരി ചുരത്തിൽ വീണ മരം അഗ്നിശമന സേന മുറിച്ചുമാറ്റുന്നു

കൽപ്പറ്റ
താമരശേരി ചുരത്തിൽ മരം വീണ്‌ ഗതാഗതം മുടങ്ങി. ശനി  ഉച്ചയ്‌ക്ക് ശേഷം മൂന്നോടെയാണ്‌  ആറാം വളവിനും ഏഴാംവളവിനുമിടയിൽ ദേശീയപാതയിൽ  മരംവീണത്‌. കൽപ്പറ്റ, മുക്കം സ്‌റ്റേഷനുകളിലെ അഗ്നിരക്ഷാസേനയും താമരശേരി പൊലീസും ചുരം  സംരക്ഷണ സമിതി പ്രവർത്തകരും മരം മുറിച്ചുമാറ്റി. ഒരുമണിക്കൂറിന്‌ ശേഷം നാലോടെയാണ്‌ ഗതാതഗതം പൂർണമായി പുനഃസ്ഥാപിച്ചത്‌. 
കൽപ്പറ്റ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി ഒ വർഗീസിന്റെ നേതൃത്വത്തിൽ  സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സെബാസ്റ്റ്യൻ ജോസഫ്, ഫയർ ആൻഡ് റെസ്ക്യൂ  ഓഫീസർമാരായ എ ആർ രാജേഷ്, കെ എസ് ശ്രീജിത്ത്, കെ ആർ രഞ്ജിത്ത്, വി എം നിധിൻ, ഹോം ഗാർഡ്  എൻ സി രാരിച്ചൻ എന്നിവർ നേതൃത്വം നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top