ബത്തേരി
വ്യാപാരി വ്യവസായി ഏകോപന സമിതി ബത്തേരി യൂണിറ്റ് നേതൃത്വത്തിൽ ഒമ്പതു മുതൽ മൂന്നു മാസം നീളുന്ന വ്യാപാരോത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാവേലി ബത്തേരിയിൽ എന്ന സന്ദേശമുയർത്തി നടത്തുന്ന വ്യാപാരോത്സവത്തിന്റെ ഭാഗമായുള്ള സമ്മാനക്കൂപ്പൺ മത്സരത്തിൽ വിജയികളാകുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം ആൾട്ടോ കാർ, റോയൽ എൻഫീൽഡ് ബുള്ളറ്റ്, അക്‌സസ് സ്‌കൂട്ടി എന്നിവ സമ്മാനമായി നൽകും.
ഒമ്പതിന് വ്യാപാര ദിനത്തിൽ നഗരത്തിൽ 10 വർഷത്തിൽ കൂടുതലായി തൊഴിലെടുക്കുന്ന 50ന് മുകളിൽ പ്രായമുള്ള ചുമട്ടു തൊഴിലാളികളെ ആദരിക്കും. നിരവധി സാംസ്‌കാരി പരിപാടികളും മത്സരങ്ങളും വ്യാപാരോത്സവത്തിന്റെ ഭാഗമായുണ്ടാവും. സംസ്ഥാന സെക്രട്ടറി കെ കെ വാസുദേവൻ, യൂണിറ്റ് പ്രസിഡന്റ് പി വൈ മത്തായി, സെക്രട്ടറി പി സംഷാദ്, ട്രഷറർ ടി ആർ നാരായണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..