19 April Friday

ബത്തേരിയില്‍ അത്യാധുനിക റസ്‌റ്റ്‌ഹൗസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023
ബത്തേരി
ശുചിത്വനഗരത്തിൽ അതിഥികൾക്കായി പുതിയ വിശ്രമകേന്ദ്രവും ഒരുങ്ങി. വിനോദ സഞ്ചാരികൾ ഉൾപ്പെടെ നിരവധിപേർ എത്തുന്ന ബത്തേരിയില്‍‌ പൊതുമരാമത്ത്‌ വകുപ്പാണ്‌ ആധുനിക സൗകര്യങ്ങളുള്ള വിശ്രമകേന്ദ്രം നിര്‍മിച്ചത്. പൊലീസ്‌ സ്‌റ്റേഷന്‌ തൊട്ടുമുന്നിലാണ്‌ പിഡബ്ല്യുഡിയുടെ പുതിയ റസ്‌റ്റ്‌ ഹൗസ്‌. ഒന്നാം പിണറായി സർക്കാരാണ്‌ റസ്‌റ്റ്‌ ഹൗസ്‌ നിർമാണത്തിന്‌ 3.8 കോടി ഫണ്ട്‌ അനുവദിച്ചത്‌. ശീതീകരിച്ച രണ്ട്‌ സ്യൂട്ടുകൾ ഉൾപ്പെടെ ഒമ്പത്‌ മുറികളും 50 പേർക്കിരിക്കാവുന്ന മിനി കോൺഫറൻസ്‌ ഹാളും ഡൈനിങ്‌ ഹാളും അടുക്കളയും അടങ്ങിയതാണ്‌ പുതിയ കെട്ടിടം. വിശാലമായ പാർക്കിങ്‌ ഗ്രൗണ്ടുമുണ്ട്‌. വൈദ്യുതീകരണവും സിസി ടിവി കാമറ സ്ഥാപിക്കലും പൂർത്തിയായി. സംസ്ഥാനത്തെ മുഴുവൻ പിഡബ്ല്യുഡി റസ്‌റ്റ്‌ ഹൗസുകളും ആധുനികവല്‍ക്കരിക്കുമെന്ന സർക്കാർ നിലപാടിന്റെ ഭാഗമായാണ്‌ റസ്‌റ്റ്‌ ഹൗസുകൾ മോടികൂട്ടാനും ചിലത്‌ പുതുക്കിപ്പണിയാനും തീരുമാനിച്ചത്‌. പുതുക്കിപ്പണിത 14 റസ്‌റ്റ്‌ ഹൗസുകൾ കഴിഞ്ഞമാസം പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ തുറന്നുകൊടുത്തു. ജില്ലയിൽ കൽപ്പറ്റ, മേപ്പാടി, മാനന്തവാടി എന്നിവിടങ്ങളിലാണ്‌ പൊതുമരാമത്ത്‌ വകുപ്പിന്‌ കീഴിൽ മറ്റ്‌ റസ്‌റ്റ്‌ ഹൗസുകളുള്ളത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top