25 April Thursday

പശുവിനെ കടുവ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023
പുൽപ്പള്ളി
പൂതാടി ഇരുളം കോട്ടക്കൊല്ലിയിൽ ഗർഭിണിയായ പശുവിനെ  കടുവ ആക്രമിച്ചു. കാപ്പുമ്മേൽ സന്തോഷിന്റെ പശുവിന്റെ കഴുത്തിലാണ് കടുവ കടിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. പശുവിന്റെ കരച്ചില്‍കേട്ട് വീട്ടുകാർ എത്തിയപ്പോള്‍ കടുവ സമീപത്തെ വനത്തിലേക്ക് ഓടിപ്പോയി. ഇരുളം ഫോറസ്റ്റ്‌ സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്‌ഞ്ചർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. മൂന്നുമാസം മുമ്പ് കോട്ടക്കൊല്ലി, കല്ലോണിക്കുന്ന്, ഇരുളം, ചീയമ്പം ഭാഗങ്ങളിലും വളർത്തുമൃഗങ്ങളെ കടുവ ആക്രമിച്ചിരുന്നു. പുൽപ്പള്ളി പഞ്ചായത്തിലെ പാലമൂല, ഏരിയപ്പള്ളി ഭാഗങ്ങളിലും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top