29 March Friday

കലക്ടറേറ്റില്‍ ബയോമെട്രിക് പഞ്ചിങ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023
കൽപ്പറ്റ
കലക്ടറേറ്റ് ഉൾപ്പെടെ സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിങ് ആരംഭിച്ചു. ആധാർ അധിഷ്ഠിത പഞ്ചിങ്ങിന്റെ  ഉദ്ഘാടനം കലക്ടർ എ ഗീത നിർവഹിച്ചു. റവന്യു, സർവേ, ആർടിഒ, സാമൂഹ്യ ക്ഷേമ വകുപ്പ്, ഐസിഡിഎസ്, ജില്ലാ പ്രബോഷൻ ഓഫീസ്, ജില്ലാ സപ്ലൈ ഓഫീസ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ്, പിഡബ്ല്യുഡി റോഡ്‌സ് തുടങ്ങിയ ഓഫീസുകളിൽ പഞ്ചിങ് തുടങ്ങി. മുഴുവൻ ഓഫീസുകളിലും പഞ്ചിങ് ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കകയാണ്‌. 
അഞ്ച്  മെഷീനുകൾ പ്രവർത്തന സജ്ജമായി. ബാക്കി ഉടൻ സ്ഥാപിക്കും. ഓഫീസിൽ പ്രവേശിക്കുമ്പോഴും ജോലി കഴിഞ്ഞ് ഇറങ്ങുമ്പോഴും പഞ്ചിങ് നിർബന്ധമാണ്. ആധാറിന്റെ അവസാനത്തെ എട്ട് അക്കങ്ങൾ രേഖപ്പെടുത്തി വിരലടയാളം നൽകി ആദ്യഘട്ടത്തിൽ ജീവനക്കാർക്ക് പഞ്ചിങ് രേഖപ്പെടുത്താം. രണ്ടാംഘട്ടത്തിൽ കാർഡ് നൽകും.  രാവിലെ 10.15–-വൈകീട്ട് 5.15 എന്ന നിലയിലാണ്  സമയം ക്രമീകരിച്ചിരിക്കുന്നത്. ജീവനക്കാർക്ക് ഒരു മാസത്തിൽ 300 മിനിട്ട് ഗ്രേസ് ടൈം ലഭിക്കും. സേവന, വേതന സംവിധാനം നിയന്ത്രിക്കുന്ന സ്പാർക്കുമായി ഇത് ബന്ധിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top