25 April Thursday

കേന്ദ്രനിലപാടുകൾക്കെതിരെ 
ഡിവൈഎഫ്‌ഐ ധർണ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023
കൽപ്പറ്റ
അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകൾ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷിക്കുക, അദാനി ഗ്രൂപ്പിന്റെ ഷെയറുകൾ വാങ്ങുന്ന എൽഐസി, എസ്‌ബിഐ നടപടികൾ അവസാനിപ്പിക്കുക,  കേന്ദ്ര സർക്കാരിന്റെ  യുവജനവിരുദ്ധ നിലപാടുകൾ  തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുമ്പിൽ ധർണ നടത്തി.  
ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ കൽപ്പറ്റ, മാനന്തവാടി, കോട്ടത്തറ, ബത്തേരി എന്നിവിടങ്ങളിലായിരുന്നു സമരം. കൽപ്പറ്റയിൽ  ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. എം കെ റിയാസ് അധ്യക്ഷനായി. അർജുൻ ഗോപാൽ, ഹാരിസ്, ജിതിൻ, രതീഷ്, ഫിനോസ് എന്നിവർ സംസാരിച്ചു. മാനന്തവാടിയിൽ  സംസ്ഥാന കമ്മിറ്റിയംഗം കെ ആർ ജിതിൻ  ഉദ്ഘാടനം ചെയ്തു. കോട്ടത്തറ ബ്ലോക്ക് കമ്മിറ്റിനേതൃത്വത്തിൽ കമ്പളക്കാട് നടത്തിയ പ്രതിഷേധ ധർണ ഡിവൈഎഫ്ഐ  മുൻ ജില്ലാ സെക്രട്ടറി എം മധു ഉദ്ഘാടനം ചെയ്തു. ബത്തേരിയിൽ  ജില്ലാ കമ്മിറ്റിയംഗം കെ വൈ നിധിൻ ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top