28 March Thursday
ആവേശമുയർത്തി ബൈക്ക്‌ റാലികൾ

നിറയെ ചെമ്പതാകകൾ

സ്വന്തം ലേഖകൻUpdated: Monday Dec 6, 2021
കൽപ്പറ്റ
സിപിഐ എം ജില്ലാ സമ്മേളനം വിളംബരം ചെയ്‌ത്‌ ജില്ലയിലെങ്ങും ചെമ്പതാകകൾ ഉയർന്നു. 14, 15, 16 തീയതികളിൽ വൈത്തിരിയിൽ നടക്കുന്ന  ജില്ലാ സമ്മേളനത്തിന്റെ പതാക ദിനമായ ഞായറാഴ്‌ച  രാവിലെ  മുഴുവൻ ഓഫീസുകളിലും ബ്രാഞ്ചുകളിലും തൊഴിൽശാലകളിലും പ്രവർത്തകരുടെയും അനുഭാവികളുടെയും വീടുകളിലും പതാകകൾ ഉയർത്തി.   ജില്ലാ കമ്മിറ്റി ഓഫീസായ എ കെ ജി ഭവനിൽ ജില്ലാ സെക്രട്ടറി പി ഗഗാറിൻ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ റഫീഖ്, ജില്ലാ കമ്മിറ്റിയംഗം  കെ സുഗതൻ, കൽപ്പറ്റ ഏരിയാ സെക്രട്ടറി വി ഹാരിസ് എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളും ജില്ലാ കമ്മിറ്റിയംഗങ്ങളും  വിവിധ പ്രദേശങ്ങളിൽ പതാക ഉയർത്തി. 
 
വിളംബരമായി  
ബൈക്ക്‌ റാലി
  ജില്ലാ സമ്മേളനം വിളംബരം ചെയ്‌ത് ഏരിയാ കേന്ദ്രങ്ങളിൽ ബൈക്ക്‌ റാലികൾ സംഘടിപ്പിച്ചു.  കൽപ്പറ്റ, വൈത്തിരി, മാനന്തവാടി, പനരമം, ബത്തേരി, പുൽപ്പള്ളി, മീനങ്ങാടി എന്നിവിടങ്ങളിലാണ്‌ റാലികൾ സംഘടിപ്പിച്ചത്‌. വൈത്തിരിയിൽ പുതുശേരിക്കടവിൽ തുടങ്ങി  വൈത്തിരിയിൽ സമാപിച്ചു. ജില്ലാ കമ്മിറ്റിയംഗം എം സെയ്‌ദ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു.  ഏരിയാ സെക്രട്ടറി സി യൂസഫ്‌ നേതൃത്വം നൽകി. പുൽപ്പള്ളിയിൽ കാപ്പിസെറ്റ്‌ തുടങ്ങി ചെറ്റപ്പാലം, മുള്ളൻകൊല്ലി പാടിച്ചിറ വഴി പുൽപ്പള്ളിയിൽ സമാപിച്ചു. മറ്റൊരു ബൈക്ക്‌ റാലി കേണിച്ചിറ തുടങ്ങി വാകേരി പാപ്ലശേരി വഴി പുൽപ്പള്ളി ടൗണിലെത്തി. പുൽപ്പള്ളി ഏരിയാ സെക്രട്ടറി എം എസ്‌ സുരേഷ്‌ ബാബു ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു.  
  കൽപ്പറ്റ, കോട്ടത്തറ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ബൈക്ക്‌ റാലി കമ്പളക്കാടിൽ തുടങ്ങി മേപ്പാടിയിൽ സമാപിച്ചു. കമ്പളക്കാടിൽ കോട്ടത്തറ ഏരിയാ സെക്രട്ടറി എം മധു ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. കൽപ്പറ്റ  ഏരിയാ സെക്രട്ടറി വി ഹാരിസ്‌ സമാപനം ഉദ്‌ഘാടനം ചെയ്‌തു.  ബത്തേരിയിൽ  മൂലങ്കാവിൽനിന്നും ബീനാച്ചിവരെ സംഘടിപ്പിച്ച ബൈക്ക്‌ റാലി  ജില്ലാ സെക്രട്ടറിയറ്റംഗം വി വി ബേബി ഫ്ലാഗ് ഓഫ് ചെയ്തു. സമാപന പരിപാടി  ഏരിയാ സെക്രട്ടറി പി ആർ  ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. മാനന്തവാടിയിൽ  ഏരിയാ സെക്രട്ടറി എം രജീഷ് ഫ്ലാഗ് ഓഫ്‌ ചെയ്തു. സമാപനചടങ്ങ്‌ ജില്ലാ സെക്രട്ടറിയറ്റംഗം പി വി സഹദേവൻ ഉദ്‌ഘാടനം ചെയ്‌തു. പനമരത്ത്‌ സി ജി പ്രത്യുഷ്‌ ക്യാപ്‌റ്റനായ റാലി  ഏരിയാ കമ്മിറ്റിയംഗം കെ പി ഷിജു ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. തോണിച്ചാലിൽ സമാപിച്ചു.  
ചെസ്‌ മത്സരം:
അലക്സ് തോമസും 
അഭിനവ് രാജും 
ജേതാക്കൾ
ബത്തേരി
സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ബത്തേരിയിൽ നടത്തിയ ചെസ്‌ ടൂർണമന്റിൽ കെ അലക്‌സ്‌ തോമസ്‌ (മാനന്തവാടി) ഒന്നും വി അഭിനവ്‌രാജ്‌ (പുൽപ്പള്ളി) രണ്ടും കെ വിഷ്‌ണു (ബത്തേരി) മൂന്നും സ്ഥാനം നേടി. കോ–-ഓപ്പറേറ്റീവ്‌ കോളേജിൽ നടത്തിയ ടൂർണമെന്റ്‌ എഴുത്തുകാരൻ ഒ കെ ജോണി ഉദ്‌ഘാടനം ചെയ്‌തു. കെ കെ കുര്യാക്കോസ്‌ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി പി ആർ ജയപ്രകാശ്‌, ബേബി വർഗീസ്‌, കെ എം ഫ്രാൻസിസ്‌, കെ സി യോഹന്നാൻ, സി എസ്‌ ശ്രീജിത്ത്‌, ലിജൊ ജോണി, പി സി രജീഷ്‌, ഗലീലിയോ  ജോർജ്‌ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top