29 March Friday
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് - 9.71

128 പേര്‍ക്ക് കൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021
 
കൽപ്പറ്റ
   ജില്ലയിൽ  128 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  185 പേർ രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 126 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.  ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.71 ആണ്. ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,33,214 ആയി. 1,30,756 പേർ രോഗമുക്തരായി. നിലവിൽ 1659 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1529 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. 
രോഗം
 സ്ഥിരീകരിച്ചവർ
പുൽപ്പള്ളി 32 , മുള്ളൻകൊല്ലി 15, കണിയാമ്പറ്റ, നെന്മേനി, കൽപ്പറ്റ 7 വീതം, അമ്പലവയൽ 6, മാനന്തവാടി, തവിഞ്ഞാൽ, ബത്തേരി, തൊണ്ടർനാട് 5 വീതം, മുട്ടിൽ, പൂതാടി 4 വീതം, എടവക, മീനങ്ങാടി, തിരുനെല്ലി, വെള്ളമുണ്ട 3 വീതം, മേപ്പാടി, പനമരം, പടിഞ്ഞാറത്തറ 2 വീതം, കോട്ടത്തറ, മൂപ്പൈനാട്, നൂൽപ്പുഴ, പൊഴുതന, വെങ്ങപ്പള്ളി, വൈത്തിരി ഒരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌. ഇതിനുപുറമെ തമിഴ്നാട്ടിൽ നിന്ന് വന്ന രണ്ട്‌  ബത്തേരി സ്വദേശിനികൾക്കും രോഗം സ്ഥിരീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top