12 July Saturday
ബ്ലേഡ് പലിശ മുടങ്ങി

ഹോട്ടലുടമയ്ക്ക് സൈക്കിൾ ചെയിൻകൊണ്ട്‌ മർദനം

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

സൈക്കിൾ ചെയിൻകൊണ്ട്‌ പുറത്ത്‌ അടിയേറ്റ സുബൈർ

 
പുൽപ്പള്ളി
ബ്ലേഡ്‌ പലിശ മുടങ്ങിയതിന്‌ ഹോട്ടൽ ഉടമയ്‌ക്ക്‌ സൈക്കിൾ ചെയിൻകൊണ്ട്‌ മർദനം. ഇരുളത്തെ എസ് എ ഹോട്ടൽ ഉടമ തൊട്ടിപറമ്പിൽ സുബൈറിനാണ്‌(31) മർദനമേറ്റത്‌.
സംഭവത്തിൽ ഇരുളം പുത്തൻ പുരയിൽ ജംഷീറിനെ(40) കേണിച്ചിറ പൊലീസ്‌ അറസ്റ്റുചെയ്തു. ഹോട്ടൽ വ്യാപാരത്തിനായി സുബൈറിന്റെ ഉമ്മ സുഹറ ജംഷീറിൽനിന്ന്‌ ആറുമാസം മുമ്പ്‌ ഒരുലക്ഷം രൂപ പലിശയ്ക്ക്‌ വാങ്ങിയിരുന്നു. പ്രതിമാസം പലിശ നൽകിയിരുന്നു. ഒരു ഗഡു മുടങ്ങിയതിനെത്തുടർന്ന്‌ ഞായർ രാത്രി ജംഷീർ സുബൈറിനെ വീട്ടിലേക്ക്‌ വിളിച്ചുവരുത്തി പണം ആവശ്യപ്പെട്ടു. സാവകാശം ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാതെ മർദിച്ചെന്നാണ്‌ പരാതി. സൈക്കിൾ ചെയിൻകൊണ്ടുള്ള അടിയേറ്റ്‌ പുറവും തോളും മുറിഞ്ഞു. ബഹളംകേട്ടെത്തിയവരാണ്‌ സുബൈറിനെ രക്ഷപ്പെടുത്തിയത്‌. കേണിച്ചിറ പൊലീസ്‌ അറസ്റ്റുചെയ്ത ജംഷീറിനെ പിന്നീട്‌ ജാമ്യത്തിൽ വിട്ടു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top