20 April Saturday

നീലഗിരിയിലും 
ദുരിതപ്പെയ്‌ത്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

പന്തല്ലൂർ മണൽവയൽ കരിങ്കുറ്റി റോഡ് വെള്ളം കയറിയ നിലയിൽ

ഗൂഡല്ലൂർ
നീലഗിരിയിലും കനത്ത മഴ. പന്തല്ലൂർ, ഗൂഡല്ലൂർ,   ഊട്ടി പ്രദേശങ്ങളിലെല്ലാം കനത്ത മഴയാണ്‌.   ഊട്ടി ടൗണിനോട് ചേർന്ന്‌ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും  വെള്ളം കയറി.  പാടന്തറ കോളർ കുന്നിൽ  മണ്ണിടിഞ്ഞു.  പെരിയചൂണ്ടിയിൽ ജയശീലന്റെ വീടിന്റെ മുകളിൽ മരംവീണ്‌ മേൽക്കൂര തകരുകയും മകൾ കൗസല്യക്ക്‌ പരിക്കേൽക്കുകയുംചെയ്‌തു. റവന്യൂ, പഞ്ചായത്ത് അധികൃതർ മരം വെട്ടിമാറ്റി.  ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റുമുണ്ട്‌.  ചെളിവയൽ, തുറപ്പള്ളി 27–-ാം മൈൽ, പൊലീസ് സ്റ്റേഷൻ റോഡ്,  അണ്ണാനഗർ  എന്നിവിടങ്ങളിൽ മരംവീണ്‌ ഗതാഗതം തടസ്സപ്പെട്ടു.  വൈദ്യുതി തൂണുകൾ പൊട്ടി വൈദ്യുത ബന്ധവും തകരാറിലായി.  പന്തല്ലൂർ താലൂക്കിലെ മണൽവയൽ–-കരിങ്കുറ്റി റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.  നേരിട്ട്‌ കൊളപ്പള്ളിയിൽ  ദുരൈസ്വാമിയുടെ വീട് മഴയിൽ തകർന്നു. നാടുകാണി ചുരത്തിൽ വാഹനങ്ങൾക്കുമേൽ മരം വീണെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.  നാടുകാണി–- വഴിക്കടവ് റൂട്ടിൽ ഗതാഗതം മുടങ്ങി. 
 
മണ്ണിടിഞ്ഞു; വീടുകൾക്ക്‌ ഭീഷണി
ഗൂഡല്ലൂർ
നെല്ലാകോട്ട ഒമ്പതാം മൈൽ മേഫീൽഡ് ജങ്ഷനിൽ മണ്ണിടിഞ്ഞ് വീടുകൾ അപകടാവസ്ഥയിൽ വെള്ളി രാവിലെ പെയ്ത മഴയിൽ ബാവ,  മോഹൻരാജ് തുടങ്ങിയവരുടെ വീടിന് സമീപമാണ്‌ മണ്ണിടിഞ്ഞത്‌. മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നാണ്‌ മണ്ണ്‌ നീക്കിയത്‌. ഇവിടെ സുരക്ഷാഭിത്തി നിർമിക്കണമെന്നതാണ്‌ ആവശ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top