29 March Friday
വെള്ളമുണ്ട എയുപിയിലെ താൽക്കാലിക അധ്യാപക നിയമനം

പ്രചാരണം ദുരുദ്ദേശ്യപരം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022
 
കൽപ്പറ്റ
വെള്ളമുണ്ട എയുപി സ്‌കൂളിലെ താൽക്കാലിക അധ്യാപക നിയമനവുമായി ബന്ധപ്പെട്ട്‌  സിപിഐ എം ജില്ലാ നേതൃത്വത്തിനെതിരെ നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണെന്ന്‌ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
 ജില്ലാ സെക്രട്ടറിയുടെ മകന് സ്ഥിരം നിയമനം നൽകുന്നു എന്നുപറഞ്ഞാണ്‌  ദുഷ്‌പ്രചാരണം. വെള്ളമുണ്ട എയുപി സ്‌കൂളിൽ താൽക്കാലിക ഒഴിവ് വന്നപ്പോൾ അപേക്ഷിക്കുകയും താൽക്കാലികമായി  നിയമനം ലഭിച്ചതുമാണ്‌ ആക്ഷേപത്തിന് അടിസ്ഥാനം. അധ്യാപകനാവാനുള്ള എല്ലാ യോഗ്യതയുണ്ടായിട്ടും ജില്ലാ സെക്രട്ടറിയുടെ മകനായി എന്ന ഏക കാരണത്താലാണ്‌ ചില മാധ്യമങ്ങളടക്കം ദുരുദ്ദേശ്യത്തോടെ അപവാദപ്രചാരണം നടത്തുന്നത്‌. 
മറ്റു സ്‌കൂളിൽനിന്ന്‌ ഏതെങ്കിലും കുട്ടികളുടെ ടിസി വെള്ളമുണ്ട എയുപിയിലേക്ക് ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കിൽ  ജില്ലാ സെക്രട്ടറിയുടെ മകന്റെ താൽക്കാലിക നിയമനവുമായി ഇതിന് ബന്ധമില്ല. താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ടുള്ള പ്രചാരണം അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top